HOME
DETAILS

50 ലക്ഷം തട്ടിയകേസില്‍ സ്‌കൂള്‍ മാനേജരും സെക്രട്ടറിയും അറസ്റ്റില്‍

  
backup
October 05 2016 | 20:10 PM

50-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c


പറവൂര്‍: കണക്കില്‍ കൃത്രിമം കാട്ടി അമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്‌കൂള്‍ മാനേജരും സെക്രട്ടറിയും അറസ്റ്റില്‍. മാഞ്ഞാലി എ.ഐ.യു.പി സ്‌കൂള്‍ മാനേജരും അന്‍സാറുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റുമായിരുന്ന മാഞ്ഞാലി പുത്തന്‍പറമ്പില്‍ എ.എം അന്‍സാരി(52) സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.എസ് മാലിക്ക്(56) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. പുതിയ ഭരണസമിതി പ്രസിഡന്റ് കാരിയമ്പിള്ളി വീട്ടില്‍ കെ.എ ഇബ്രാഹിംകുട്ടി, സെക്രട്ടറി ചരുപറമ്പില്‍ സി.എ അബ്ദുല്‍സലാം ട്രഷറര്‍ അഞ്ചുപറമ്പില്‍ എ.എം ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാംഗങ്ങളായ മുപ്പത്തിനാലുപേര്‍ ഒപ്പിട്ടു ആലുവ റൂറല്‍ എസ്.പിക്കുനല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
2005 മുതല്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘം ഭരിച്ചിരുന്നതും സ്‌കൂള്‍ നടത്തിപ്പ് നിയന്ത്രിച്ചിരുന്നതും എല്ലാവര്‍ഷവും പൊതുയോഗം വിളിച്ചുകൂട്ടി വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു അംഗീകാരം വാങ്ങണമെന്നും രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നും സംഘത്തിന്റെ നിയമാവലിയില്‍ പറയുന്നുണ്ടെങ്കിലും ഇത് പാലിക്കുവാന്‍ അന്‍സാരി തയാറായിരുന്നില്ല. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെ അന്‍സാരിയുടെ ഭാര്യ അടക്കം പതിമൂന്നു അധ്യാപകരെയും പ്യുണിനെയും ഏകപക്ഷീയമായി നിയമിച്ചു. ഈസമയം സംഘത്തിന് കെട്ടിടനിര്‍മാണത്തിനും മറ്റുമായി സംഭാവന ലഭിച്ചപണം യഥാസമയം സംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തമായി കൈവശം വച്ച് അനുഭവിക്കുകയായിരുന്നു എന്നാണുപരാതി.
ഒടുവില്‍ സംഘത്തിന്റെ രക്ഷാധികാരകമ്മിറ്റി കണ്‍വീനര്‍ ടി.എം അബ്ദുല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ ആരംഭിച്ചപ്പോഴാണ് കഴിഞ്ഞ ആഗസ്റ്റ് 14നു വാര്‍ഷിക പൊതുയോഗം ചേര്‍ന്നത്. പതിനൊന്ന് വര്ഷങ്ങള്‍ക്കുശേഷമായിരുന്നു പൊതുയോഗം.
പൊതുയോഗത്തില്‍ ഇന്റ്റെണല്‍ ഓഡിറ്റര്‍മാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ 2005 ഏപ്രില്‍ ഒന്നുമുതല്‍ 2016 മാര്‍ച്ചു മുപ്പത്തൊന്നുവരെയുള്ള കണക്കുകളില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വ്യക്തമാക്കിയിരുന്നു. രശീതികള്‍ കൊടുക്കാതെ പണം സ്വീകരിക്കുകയും വൗച്ചറുകള്‍ ഇല്ലാതെ പണം ചെലവഴിച്ചതായും പൊതുയോഗത്തിന് ബോധ്യപ്പെട്ടു. ഓഡിറ്റ് ചെയ്ത കണക്കുപ്രകാരം 31,39647 രൂപ നീക്കിയിരുപ്പ് ബാങ്കില്‍ കാണണം. എന്നാല്‍ പണം തന്റെ കൈവശം ഉള്ളതായി അന്‍സാരി സമ്മതിച്ചു. മാര്‍ച്ച് 31നു ശേഷം രണ്ടുപേര്‍ സ്‌കൂള്‍ കെട്ടിടനിര്‍മാണ ഫണ്ടിലേക്ക് നല്‍കിയ പതിനെട്ട് ലക്ഷം രൂപ കൈവശമുള്ളതായി പ്രസിഡന്റ് സമ്മതിക്കുകയും പൊതുയോഗമിനിസ്റ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു.
രേഖപെടുത്തപ്പെട്ട കണക്കുകള്‍പ്രകാരം മാത്രം 50 ലക്ഷം രൂപയോളം പ്രസിഡന്റ് അന്‍സാരി അനധികൃതമായി കൈവശം വച്ചിരിക്കയാണ്. പുതിയ ഭരണസമിതി അധികാരം ഏറ്റെടുക്കാന്‍ ആഗസ്റ്റ് 28നു സംയുക്തയോഗം ചേര്‍ന്നപ്പോള്‍ കൈവശമുള്ള പണം നല്‍കുന്നതിന് ഒരുമാസം സമയം ചോദിച്ചു. എന്നാല്‍ സംഘം നിയമാവലി അനുവദിക്കാത്തതിനാല്‍ പണം ലഭിക്കാതെ ചുമതല ഏറ്റെടുക്കാന്‍ പുതിയഭരണസമിതി തയ്യാറായില്ല. പിന്നീട് നടന്ന അടിയന്തിര പൊതുയോഗതീരുമാനം അനുസരിച്ചാണ് റൂറല്‍ എസ്.പിക്കു പരാതിനല്‍കിയത്. അന്‍സാരിയുടെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പൂഴ്ത്തിവച്ച രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago