കപ്പല്‍ വഴി കാറിറക്കം: തൊഴില്‍ തര്‍ക്കം പരിഹരിക്കാനായില്ല
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് കപ്പല്‍ വഴി കാറുകള്‍ എത്തുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്മാന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കപ്പല്‍ ഏജന്റിന്റെ പ്രതിനിധി ഇറങ്ങി പോയതോടെ കൂലി സംബന്ധിച്ച് തീരുമാനമെടുക്കാനായില്ല.
ചെയര്മാന് വിളിച്ച യോഗത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ സമയത്തെത്തിയെങ്കിലും ഏജന്റ് പ്രതിനിധി മണിക്കൂറുകള്‍ താമസിച്ചാണ് എത്തിയത്.
ചര്‍ച്ച പുരോഗമിക്കവെ ഇറങ്ങി പോകുകയും ചെയ്തു. കപ്പല്‍ വ്യാഴാഴ്ച രാവിലെ എറണാകുളം വാര്‍ഫിലെ ക്യു 7 ബെര്‍ത്തില്‍ എത്താനിരിക്കെയാണ് ഉടമയുടെ പ്രതിനിധി സാബു അടുത്ത കപ്പല്‍ വരുന്നതിന് മുന്‍പായി തീരുമാനിക്കാമെന്ന് പറഞ്ഞ് ഇറങ്ങി പോയത്. കാര്‍ ഇറക്കുന്ന ജോലികളുമായി സഹകരിക്കുവാനാണ് യൂനിയന്‍ തീരുമാനം. രാവിലെ എത്തുന്ന കപ്പലിലേക്ക് 40 പേര് അടങ്ങുന്ന ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ ജോലിക്കയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എം.വി.ഡൈഡ് സണ്‍ എന്ന കപ്പലാണ് 450 കാറുകളുമായി എത്തുന്നത്.നേരത്തെ 500 കാറുകളുമായിട്ടാണ് കപ്പല്‍ എത്തിയത്. മാസത്തില്‍ നാലു കപ്പലുകള്‍ കാറുമായി കൊച്ചിയില്‍ എത്തുവാനാണ് തീരുമാനം.യൂനിയനുകളെ പ്രതിനിധീകരിച്ച് പി.എസ് ആഷിഖ്, സക്കരിയ ഫെര്‍ണാണ്ടസ്, എം ജമാല്‍ കുഞ്ഞ്, കെ.കെ ഹംസ, കെ.കെ കോയ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."