പുഴകളില്‍ നിന്നു മണല്‍ വാരണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്‍
മൂവാറ്റുപുഴ: മണല്‍ ക്ഷാമം പരിഹരിക്കുന്നതിന് പുഴകളില്‍ നിന്നും മണല്‍ വാരണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്‍.
മണല്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖലയിലെ സ്തംഭനത്തിന് പിരിഹാരം കാണുന്നതിനും കൃത്രിമ മണലുകളുടെ ഉപയോഗം തടയുന്നതിനും സംസ്ഥാനത്തെ അംഗീകൃത മണല്‍ കടവുകളില്‍ നിന്നും മണല്‍ വാരല്‍ പുനരാരംഭിക്കണമെന്ന് എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.
മണല്‍ വാരുന്നതിന് അന്തിമാനുമതി നല്‍കുന്നതിന് മുമ്പായി സംസ്ഥാന പരിസ്ഥിതി ആഘാത പഠനകമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടത് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണന്നും കൃത്യമായി ശാസ്ത്രീയ പഠനങ്ങളുടെയും പരിസ്ഥീതിക അനുമതികളുടെയും അടിസ്ഥാനത്തില്‍ മണല്‍ വാരാന്‍ സാധിക്കുകയുള്ളുവെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ചൂഷണങ്ങള്‍ ഒഴിവാക്കി നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യമായ മണല്‍ ലഭ്യത ഉറപ്പാക്കേണ്ടതുണ്ടന്നും ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായും മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."