തോട്ടപ്പളളി തുറമുഖത്ത് മണലെടുപ്പ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി
അമ്പലപ്പുഴ: തോട്ടപ്പളളി തുറമുഖത്ത് ഡ്രഡ്ജു ചെയ്ത മണലെടുക്കാനെത്തിയ ഐ ആര്‍ ഇ ഉദ്യോഗസ്ഥരെ മത്സ്യതൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് വന്‍പോലീസ് സന്നാഹത്തോടെ ഐ ആര്‍ ഇ ഉദ്യോഗസ്ഥര്‍ മണലെടുക്കാനെത്തിയത്.
മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ മണലെടുക്കാതെ മടങ്ങി. ഒരാഴ്ചക്കിടയില്‍ ഇത് രണ്ടാം തവണയാണ് ഐ.ആര്‍.ഇ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുന്നത്.
പുലിമുട്ടിനുളളില്‍ അടിഞ്ഞുകൂടിയ മണല്‍ ട്രാവന്‍കൂര്‍ സിമന്റ്‌സാണ് ഡ്രഡ്ജ് ചെയ്ത് തുറമുഖത്തിന്റെ തെക്കു ഭാഗത്തായി കൂട്ടിയിട്ടത്. ഈ മണല്‍നീക്കം ചെയ്താല്‍ മാത്രമേ വീണ്ടും പുലിമുട്ടിനുളളില്‍ ഡ്രഡ്ജിംഗ് നടക്കൂ. ഈ സാഹചര്യത്തിലാണ് ഡ്രഡ്ജുചെയ്ത മണലെടുക്കാന്‍ ഐ ആര്‍ ഇ രംഗത്തെത്തിയത്.
2014 മുതലവ് ഐ ആര്‍ ഇ കരിമണലെടുത്ത് കോടികള്‍ സമ്പാദിച്ചുവെങ്കിലും ഇതുവരെ ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമായില്ല. ഹാര്‍ബറിന്റെ രണ്ടാം ഘട്ടവികസനം യാഥാര്‍ത്ഥ്യമാക്കിയ ശേഷം മാത്രമേ ഇനി ഐ ആര്‍ ഇ യെക്കൊണ്ട് മണലെടുപ്പിക്കൂ എന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."