സവാരിയുടെ ആവേശവുമായി കുട്ടിക്കൊമ്പന്‍ ഗണേശന്‍
മണ്ണഞ്ചേരി :ആനസവാരിക്കാര്‍ക്ക് ആവേശം വാനോളംനല്‍കി കലവൂരില്‍ കുട്ടിക്കൊമ്പന്‍ ഗണേശന്റെ തലയെടുപ്പുള്ള നടത്തംതുടരുന്നു.
മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ 18 -ാം വാര്‍ഡില്‍ കുളമാക്കിയില്‍ വീട്ടിലാണ് വിനോദസഞ്ചാരികള്‍ക്കായി ആനസവാരിയൊരുക്കുന്നത്. പത്തേക്കറോളംവരുന്ന വനഭൂമിക്ക് സമാനമായ വീട്ടുപരിസരത്താണ് സുരക്ഷിതമായ സജ്ജീകരണങ്ങളോടെയുള്ള ആനസവാരി ഒരുക്കിയിട്ടുള്ളത്. നിത്യവും നിരവധിയാളുകള്‍ ഗജവീരന്റെ പുറംപുല്‍കാന്‍ കുളമാക്കിയില്‍ എത്തിച്ചേരുന്നുണ്ട്. കിടക്കകള്‍ കൂട്ടിച്ചേര്‍ത്ത് ആനയുടെ പുറംഭാഗം പൊതിഞ്ഞശേഷം ഇരുമ്പുകൊണ്ടുള്ള ഇരിപ്പിടം ആനയുടെ ഉദരത്തിലൂടെ ബെല്‍റ്റ് ഘടിപ്പിച്ചാണ് ഒരുക്കിയിട്ടുള്ളത്.
മൃദുവായ ഇരിപ്പിടവും വീതിയുള്ള ചണബെല്‍റ്റുകളും യാത്രികര്‍ക്കുസുരക്ഷിതവും സുഖകരവുമായയാത്രയ്ക്ക് പ്രയോജനകരമാകും. ആനയുടെ ശരീരഭാഗത്ത് ഇത്തരത്തില്‍ ഇരിപ്പിടം ഒരുക്കുന്നതില്‍ അസ്വസ്തതകളൊന്നും ഇവപ്രകടമാക്കാറില്ല. പ്രായമായര്‍ക്കുപോലും ആനസവാരിചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഈകേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍.ആനയുമായി ഇണക്കമുള്ളവരടക്കം മൂന്നുപേര്‍ക്കായാണ് ഇരിപ്പിടങ്ങള്‍. രണ്ട് സഞ്ചാരികള്‍ക്ക് 500 രൂപ എന്ന നിരക്കാണ് ആനസവാരില്‍നിന്നും ഈടാക്കുന്നത്. പാര്‍ത്ഥസാരഥിയെന്ന കൊമ്പനും ലക്ഷിയെന്ന പിടിയും കുളമാക്കിയില്‍ ഗണേശനൊപ്പം നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."