HOME
DETAILS
MAL
നികുതി വെട്ടിച്ച് കടത്തിയ ഇലക്ട്രിക് ഉപകരണങ്ങള്‍ പിടികൂടി
backup
October 05 2016 | 21:10 PM
അടിമാലി: നികുതി വെട്ടിച്ച് കടത്തിയ അരലക്ഷം രൂപയുടെ ഇലക്ട്രിക് ഉപകരണങ്ങള്‍ പിടികൂടി. എറണാകുളത്ത് നിന്നും സ്വകാര്യ ബസില്‍ തോപ്രാംകുടി മുരിക്കാശേരി ഭാഗത്തേക്ക് കൊണ്ടു പോയ ഉപകരണങ്ങളാണ് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടേയാണ് സംഭവം.അടിമാലി ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് ബില്ലില്ലാത്ത ഇലക്ട്രിക് സാധനങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ ബസ് ജീവനക്കാര്‍ സാധനങ്ങള്‍ വിട്ടു നല്കാന് തയ്യാറായില്ല.
തുടര്‍ന്ന് അടിമാലി പൊലിസിന്റെ സഹായത്തോടെ സാധനങ്ങള്‍ ബസില്‍ നിന്നും പിടിച്ചെടുത്തു. സ്ഥാപന ഉടമയില്‍ നിന്നും 11,880 രൂപ പിഴ ഈടാക്കി. സ്വകാര്യ ബസില്‍ വാണിജ്യാവശ്യത്തിനുള്ള സാധനങ്ങള്‍ കടത്തുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് വാണിജ്യ നികുതി വകുപ്പിന്റെ പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."