HOME
DETAILS

വീണ്ടും കൂട്ടുകുടുംബത്തിലേക്ക്

  
backup
May 09 2016 | 06:05 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4
സാധാരണമായ ഒരു സംഗമമായതുകൊണ്ട് എത്രപേര്‍ വരും എന്നു പറയുന്നിടത്തെത്തുമ്പോള്‍ എല്ലാവരുടെയും വാക്കുകള്‍ക്ക് ഒരു വിറയല്‍. ഏകദേശം 35,00 കുടുംബങ്ങളില്‍ നിന്നായി 20,000 പേരെങ്കിലും വരാവുന്ന വിധം ക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു പക്ഷേ അതില്‍ കൂടുതല്‍ വന്നേക്കാം. ചിലപ്പോള്‍ പല കാരണങ്ങളായി ആളു കുറഞ്ഞുപോയി എന്നും വരാം. സംഘാടകര്‍ക്ക് പക്ഷേ ഈ ആശങ്കകളില്‍ അങ്ങനെ ചവിട്ടിനില്‍ക്കാനാവില്ല. അവര്‍ക്ക് പരമാവധി വരാവുന്നവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം. അവരെല്ലാം വരും എന്നുതന്നെ മനസിലുറപ്പിക്കണം. അതിനാല്‍ എല്ലാം മുറപോലെ തന്നെ ചെയ്തു. 20,000 പേര്‍ക്കുവേണ്ട പന്തല്‍ മുതല്‍ കുടിവെള്ളം വരെ തയാറാക്കി. രാവിലെ ഒന്‍പതു മണിയോടെ ആശങ്കകളെല്ലാം അസ്ഥാനത്താണെന്നു വ്യക്തമായി. തയ്യില്‍ കുടുംബം സംസ്ഥാനത്തിന്റെ പല ദിക്കുകളില്‍ നിന്നായി വള്ളുവനാടിന്റെ സിരാകേന്ദ്രത്തില്‍ വന്നിറങ്ങി. എല്ലാവര്‍ക്കും ഭക്ഷണം വിളമ്പേണ്ടതുള്ളതിനാല്‍ ഓരോരുത്തര്‍ക്കും ടോക്കണ്‍ നല്‍കിയിരുന്നു. അത് 17,000 കവിഞ്ഞിരുന്നു, രാവിലെ 11 ആകുമ്പോള്‍. ടോക്കണ്‍ പരിധിയില്‍ വരാത്ത ഈ 17,000ത്തിന്റെ ആശ്രിതര്‍, ഡ്രൈവര്‍മാര്‍, സംഗമത്തിന്റെ കുടുംബാംഗങ്ങളായ വളണ്ടിയര്‍മാര്‍ തുടങ്ങി എല്ലാവരേയും ചേര്‍ക്കുമ്പോള്‍ എണ്ണം 20,000 കവിയും. ഒരു പകല്‍ മുഴുവന്‍ ഒരു തലമുറ വഹിച്ച ഈ സാക്ഷ്യം കേരളത്തിലെ കുടുംബങ്ങളുടെ കൂട്ടായ്മകളുടെ ചരിത്രത്തില്‍ പുതിയൊരു ചിത്രം കോറിയിട്ടു. സ്വാമി ശക്തിബോധി മുതല്‍ മന്ത്രി മഞ്ഞളാംകുഴി അലി വരെയുള്ളവരുടെ സാന്നിധ്യം. കുടുംബത്തിലെ പ്രമുഖരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശവറാംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍ മുതല്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി വരെയുള്ളവരുടെ നേതൃത്വം. കേരളത്തിന്റെ മതപരവും സാമൂഹ്യവുമായ വിഭാഗങ്ങളുടെ അനുഗ്രഹാശിസുകള്‍. വൈരം മറന്ന് രാഷ്ട്രീയ ഗോദയില്‍ നിന്നും കയറിവന്ന നേതാക്കളുടെ അഭിനന്ദനങ്ങള്‍. പ്രൗഢമായ ഒരു സാമൂഹ്യ സംവിധാനത്തെ അനുസ്മരിപ്പിക്കുന്ന കര്‍മ പദ്ധതികള്‍. കുടുംബത്തിലെ മിടുക്കന്‍മാരുടെയും മിടുക്കികളുടെയും കലാ അരങ്ങേറ്റങ്ങള്‍. സ്വന്തം കുടുംബത്തിലെ പ്രതിഭകള്‍ക്ക് അഭിമാനത്തിന്റെ ആദരവുകള്‍. സംഗമത്തിന് തിലകച്ചാര്‍ത്തണിയിച്ചു കൊണ്ട് വിദേശ കുടുംബാംഗങ്ങളുടെയും പ്രൗഢമായ ഓര്‍മപുസ്തകത്തിന്റെയും സാന്നിധ്യം. അതിനിടയില്‍ വേദിക്കു പുറത്ത് പരിചയപ്പെടലുകളിലൂടെ കുടുംബ കണ്ണികള്‍ വിളക്കിയെടുക്കുന്ന നയനാനന്ദകരമായ അനുഭവങ്ങള്‍. കുടുംബ പൈതൃകം തയ്യില്‍ കുടുംബ പൈതൃകം അറേബ്യയിലെ ത്വയ്യ് കുടുംബത്തോളമെത്തുന്നുവെന്നാണ് അനുമാനം. ഔദാര്യം കൊണ്ടും കലാശേഷി കൊണ്ടും വേറിട്ടടയാളപ്പെടുത്തപ്പെടുകയും അറേബ്യയുടെ ഉദാഹരണമായി അവരോധിതനാവുകയും ചെയ്ത ഹാത്വിമു ത്വാഈയുടെ പിന്‍തലമുറക്കാരാണിവര്‍. ഇസ്‌ലാമിക സ്വഭാവശീലങ്ങളൊക്കെയുണ്ടായിരുന്ന ഹാത്വിമിനു നബിയുഗം വരെ ജീവിക്കുവാന്‍ ഭാഗ്യമുണ്ടായില്ല. മക്കള്‍ അദിയ്യും സിഫാനയുമൊക്കെ നബിയെയും ഇസ്‌ലാമിനെയും നെഞ്ചിലേറ്റുകയുണ്ടായി. വണിക്കുകളും സഞ്ചാരികളുമായിരുന്ന അവരുടെ കേരളത്തിലേക്കുള്ള റൂട്ടു മാപ്പുകള്‍ ഇതുവരെയും വരച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഈ സംഗമത്തിലൂടെ കണ്ടെത്തിയതും കൂട്ടിയിണക്കിയതും 3,500 കുടുംബങ്ങളെയാണ്. ഇത് മലപ്പുറത്തോ മലബാറിലോ ഒതുങ്ങുന്നില്ല. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ തയ്യില്‍ കുടുംബത്തിന്റെ സാന്നിധ്യമുണ്ട്. മലപ്പുറം ജില്ലയിലെ കാച്ചിനിക്കാട്, വേങ്ങര, തിരൂരങ്ങാടി, മങ്കട, താനൂര്‍, എടപ്പറ്റ, പാലക്കാട് ജില്ലയിലെ മുറിയക്കണ്ണി, അലനല്ലൂര്‍, എടത്തനാട്ടുകര തുടങ്ങിയ പ്രദേശങ്ങള്‍ മുതല്‍ കാസര്‍ക്കോട് വരെ ഈ കുടുംമ്പം നീണ്ടു കിടക്കുന്നു. സംഗമത്തിന്റെ വാര്‍ത്തകള്‍ വന്നതിനു ശേഷം മാത്രം ബന്ധപ്പെട്ട കുടുംബങ്ങള്‍ തന്നെ ധാരാളമാണ്. ഈ വൈപുല്യം കുടുംബത്തിന്റെ അഭിമാനകരമായ മറ്റൊരു പുളകമാണ്. ചരിത്രകാരന്‍മാരുടെയും നരവംശ ശാസ്ത്രജ്ഞന്‍മാരുടെയും നിഗമനത്തില്‍ ഒരു കുടുംബം ഇവ്വിധം വ്യാപിക്കണമെന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതിലൊന്ന് അന്നം തേടുന്നതിലുള്ള അവരുടെ സ്ഥിരോത്സാഹമാണ്. ഒരിടത്തു ചടഞ്ഞുകൂടി അവിടത്തെ പരിവട്ടങ്ങളോട് മല്ലിട്ടു കഴിയുന്നതിനു പകരം അവര്‍ തങ്ങളുടെ സൗഭാഗ്യങ്ങള്‍ തേടി സഞ്ചാരങ്ങള്‍ നടത്തുകയും അങ്ങനെ തങ്ങളുടെ ഭാഗ്യ നക്ഷത്രങ്ങള്‍ തെളിയുന്നിടത്ത് ചെന്നുകൂടുകയും ചെയ്യുന്നു. അതിനാല്‍ ഈ കുടുംബത്തിന്റെ പൂര്‍വികരുടെട സ്ഥിരോത്സാഹത്തിന്റെയും അധ്വാന ശീലത്തിന്റെയും ചിത്രങ്ങളാണത് വരച്ചുവയ്ക്കുന്നത്. സ്വാതന്ത്ര്യ സമര രംഗത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം ചെയ്ത കുടുംബമാണ് തയ്യില്‍. അതു പറഞ്ഞുതരുന്ന ഒരു പ്രദേശം തന്നെയുണ്ട് കേരളത്തിന്റെ ഭൂപടത്തില്‍; കണ്ണൂരിലെ കവ്വായി. കവ്വായിയില്‍ വച്ച് ഈ കുടുംബത്തിന്റെ നേതൃത്വത്തില്‍ പോര്‍ വിളി മുഴങ്ങിയത് പറങ്കികള്‍ക്കെതിരെയായിരുന്നു. സയ്യിദ് ശഹീദോര്‍, തയ്യില്‍ കുഞ്ഞിപ്പെരി, തയ്യില്‍ സൂപ്പി തുടങ്ങിയ ധീരകേസരികള്‍ അന്ന് ഈ ദൗത്യത്തില്‍ പിടഞ്ഞുവീണു മരിച്ചു. അവിടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന തയ്യില്‍ കുടുംബത്തിന്റെ ഉള്‍പുളകങ്ങളിലാണ് ഓരോ കുടുംബാംഗവും. 1921 ലെ മലബാര്‍ സമരകാലത്തെ മറക്കാനാവാത്ത ഒരു നാമമാണ് വളവന്നൂരിലെ തയ്യില്‍ കുഞ്ഞിമൊയ്തീന്‍ ഹാജിയുടേത്. തിരൂരങ്ങാടി പള്ളി തകര്‍ത്തു എന്ന വാര്‍ത്തകേട്ട് സമര ജ്വാലയിലേക്ക് എടുത്തു ചാടിയ ഈ ധീര നായകന്‍ സഹിച്ചതിനു കയ്യും കണക്കുമില്ല. ബ്രിട്ടീഷുകാരന്റെ ജയിലുകളില്‍ ജീവിതം തള്ളി നീക്കി ഒടുവില്‍ സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തില്‍ ചേരാന്‍ വരെ താത്പര്യമുദിച്ച അദ്ദേഹത്തെ പോലെ നിരവധിപേരുണ്ട് ഈ കുടുംബത്തില്‍. കടുത്ത സ്വരാജ്യ സ്‌നേഹത്തില്‍ ചാലിച്ചെടുത്ത വികാരത്തിന്റെ തീപ്പന്തവും പേറി സ്വാതന്ത്ര്യ സമരത്തിന്റെ രണഭേരി മുഴക്കിയിറങ്ങിയ കോട്ടക്കലെ ഹസന്‍ കുട്ടിയുടെ മക്കളായ കുഞ്ഞിമുഹമ്മദ്, കോയാമു എന്നിവര്‍ മറ്റൊരു ഉദാഹരണമാണ്. എടപ്പറ്റയില്‍ ഏപ്പിക്കാടിനും അക്കരപ്പുറത്തിനും കുണ്ടന്‍ ചോലക്കും ഇടയിലായി മൊല്ലക്കുണ്ട് എന്ന പ്രദേശത്തെ ഖബ്‌റുകള്‍ ഈ കുടുംബത്തിന്റെ പുളകങ്ങളുടെ മറ്റൊരു സാക്ഷ്യമാണ്. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത് ഖിലാഫത്ത് ലഹളയില്‍ മരിച്ച തയ്യില്‍ അഹ്മദ് ഹാജിയുടെ മകന്‍ മരക്കാരും കൂട്ടുകാരുമാണ്. വെള്ളപ്പട്ടാളം അവരെ ക്രൂരമായി വേട്ടയാടുകയായിരുന്നു. മുദ്രയണിയിച്ചവര്‍ മത, സാമൂഹിക മേഖലയില്‍ പ്രമുഖനായിരുന്ന കെ.എം മൗലവി, മകനും മദീനാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായിരുന്ന അബ്ദുസമദ് അല്‍ കാത്തിബ്, ചന്ദ്രിക പത്രാധിപരും നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി, നെഹ്‌റു യുവ കേന്ദ്രയുടെ കോര്‍ഡിനേറ്ററായിരുന്ന ഹംസ തയ്യില്‍ തുടങ്ങിയവര്‍ ഈ കുടുംബത്തിന്റെ പോയകാല അഭിമാനങ്ങളാണ്. അബ്ദുസമദ് അല്‍ കാത്തിബിന്റെ കുടുംബം തയ്യില്‍ കുടുംബത്തെ വീണ്ടും അറേബ്യയിലേക്ക് മടക്കിക്കൊണ്ടുപോയി വിളക്കിച്ചേര്‍ക്കുന്നു. തന്റെ പാണ്ഡിത്യവും രാജ്യത്തോടുള്ള നിഷ്‌കളങ്കമായ കൂറും പരിഗണിച്ച് അബ്ദുസമദ് അല്‍ കാത്തിബിനും കുടുംബത്തിനും സൗദി അറേബ്യയുടെ രാജഭരണകൂടം അവിടത്തെ പൗരത്വം നല്‍കി. അദ്ദേഹത്തിന്റെ മകനായ അബ്ദുല്‍ വഹാബ് അല്‍ കാത്തിബ് ഈ സംഗമത്തില്‍ പങ്കെടുത്തിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.എന്‍.എം പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി, റിട്ട.ജില്ലാ ജഡ്ജ് അലി മുഹമ്മദ്, ചരിത്രകാരനായ പ്രൊഫ. ഹുസൈന്‍, എം.ഇ.എസ് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി വിഭാഗം തലവന്‍ ഡോ. അബൂബക്കര്‍ തയ്യില്‍, ഡോ.ഹംസ തയ്യില്‍ മുതല്‍ ധാരാളം മതപണ്ഡിതരും പ്രൊഫഷനലുകളും സാമൂഹ്യ ശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തികളും കുടുംബത്തിനു സ്വന്തമായിയുണ്ട്. വളര്‍ന്നു വരുന്ന തലമുറയാവട്ടെ ഇക്കാര്യത്തില്‍ ഒരിക്കലും നിരാശപ്പെടുത്തുന്നുമില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago