പൊലിസ് അതിക്രമം: യൂത്ത്ലീഗ് പ്രകടനം നടത്തി
തൊടുപുഴ: സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗ് തൊടുപുഴയില്‍ പ്രകടനം നടത്തി.
മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എച്ച് സുധീര്‍, പി.കെ നൗഫല്‍, ജില്ലാ സെക്രട്ടറി അന്‍ഷാദ് കുറ്റിയാനി, നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍ നൗഷാദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ്, യൂത്ത്ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അന്‍സാരി മുണ്ടക്കല്‍, നേതാക്കളായ പി.ഇ നൗഷാദ്, പി.എം നിസാമുദ്ദീന്‍, എം.എ ഷിഹാബ്, വി.എം ജലീല്‍, ഫൈസല്‍ വാരികോടന്, കെ.എം അജ്നാസ്, മുഹമ്മദ് ഷെഹിന്‍ഷാ, അജ്നാസ് വഴിക്കല്പുരയിടം, ഇ.എം അന്‍സാരി, വി.എ നിസാര്‍, കെ.ഐ ഷാജി, എ.എം ഫൈസല്‍, എം.എ ഷബീര്‍, റഫ്നാസ് വെട്ടിക്കല്‍, സി.കെ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്കി.
മുസ്ലിം യൂത്ത്ലീഗ് അടിമാലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍- നൂറുകണക്കിന് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെ.എസ് സിയാദ്, യൂത്ത്ലീഗ് ജില്ലാ ജന. സെക്രട്ടറി റസാഖ് വെട്ടിക്കാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് കലാം കണിച്ചാട്ട്, അനസ് കോയാന്, അനസ് ഇബ്രാഹിം, അസ്ലം ബഷീര്‍, അനീഫ അറക്കല്‍, എം.ബി സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."