HOME
DETAILS
MAL
അഹമ്മദ് കുരിക്കള്നഗര് പൊളിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന്
backup
October 05 2016 | 21:10 PM
ഈരാറ്റുപേട്ട: കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായിട്ട് പൊതു പ്രസംഗവേദിയായിരുന്ന അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ത്ത സാമൂഹിക വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നും വേദി ഉടന്‍ പുനര്‍നിര്‍മിക്കണമെന്നും ജനതാദള്‍ (യു) നഗരസഭാ കമ്മറ്റി ആവശ്യപ്പെട്ടു .
ഒട്ടേറെ ദേശിയ നേതാക്കന്മാരും മുഖ്യമന്ത്രിമാരും മത സാമുദാക സാംസ്കാരിക നേതക്കളും പ്രസംഗിച്ച വേദിയാണു രാത്രിയുടെ മറവില്‍ നശിപ്പിക്കപ്പെട്ടതു പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ ആസ്ഥാന കേന്ദ്രമായ ഈരാറ്റുപേട്ടയില്‍ പൊതു ചടങ്ങുകള്‍ സഘടിപ്പിക്കുന്ന ഏക സ്ഥല മായിരുന്നു ഇതു തകര്‍ക്കപ്പെട്ട സ്ഥാനത്ത് എത്രയും വേഗം പുനസ്ഥാപിക്കണമെന്നു യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
സിദ്ധീഖ് തലപ്പള്ളിയുടെ അധ്യക്ഷനായിരുന്നു. ജലാല്‍ പുത്തന്‍പുരക്കല്‍, ഷനീര്മടത്തില് ,നോബി ജോണ്‍, സിറാജ് ബിന്‍ സാദ്ബാബ ഖാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."