കനായിങ്- കയാക്കിങ് കോച്ചിങ് സെന്റര്‍ തുടക്കം; നീന്തല്‍ താരങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന്
പാറശാല: കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കായിക ഇനങ്ങളായ
കനായിങ്-കയാക്കിങ് കോച്ചിങ് സെന്റര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെങ്കല്‍ പഞ്ചായത്തിലെ വലിയകുളത്തില്‍ നീന്തല്‍ താരങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
വിജയദശമി ദിനമായ ഒക്‌ടോബര്‍ 11 ന് പരിശീലനത്തിന് തുടക്കം കുറിക്കും. കെ.ആന്‍സലന്‍ എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരം കനായിങ്-കയാക്കിങ് കോച്ചിങ് സെന്ററിലേയ്ക്ക് പ്രരംഭഘട്ടമെന്ന നിലയില്‍ മൂന്നു ഫീ ഫാബുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 40 ലക്ഷം രൂപ വില മതിക്കുന്നതാണ് ഓരോ ഫാബും.
ഒക്‌ടോബര്‍ 11 ന് ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന യോഗത്തില്‍ കനായിങ്-കയാക്കിങ് സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍
അംഗവുമായ ഡി.വിജയകുമാര്‍ , തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി.മോഹനന്‍ എന്നിവര്‍ പങ്കെടുക്കും.
കനായിങ്-കയാക്കിങ് മേഖലയില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ദേശീയ താരങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.എല്‍.എ കെ.ആന്‍സലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."