HOME
DETAILS

കര്‍ഷക പങ്കാളിത്തത്തോടെ സംരംഭങ്ങള്‍ ആരംഭിക്കും: അഡ്വ. വി.എസ്. സുനില്‍കുമാര്‍

  
backup
October 05 2016 | 21:10 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86


തിരുവനന്തപുരം: മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുമ്പോള്‍ ഉല്‍പാദിപ്പിച്ച കര്‍ഷകരെ വിസ്മരിക്കുകയും ലാഭം മുഴുവന്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്നും കര്‍ഷകരുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ വിവിധ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും കൃഷി മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉറപ്പുനല്‍കി.
ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും കാര്‍ഷിക സെമിനാറും തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യം വച്ചു കൃഷിവകുപ്പ് ചില കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും വിവിധ വിഭവങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് കര്‍ഷകരെ പങ്കാളികളാക്കികൊണ്ടുളള അഗ്രിബിസിനസ് കമ്പനികള്‍ ആരംഭിക്കും. പ്രത്യേക കര്‍മസേന വിഭാഗവും ഈ കമ്പനിയോട് അനുബന്ധമായി രൂപീകരിക്കുന്നതായിരിക്കും. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. കേരവിഭവങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവിളകള്‍, തേന്‍ തുടങ്ങി ഓരോ വിഭവങ്ങള്‍ക്കും പ്രത്യേക കമ്പനികള്‍ ആയിരിക്കും ജില്ലാതലത്തില്‍ രൂപീകരിക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനത്തിന്റെ ശാസ്ത്രീയമായ പുന:സംഘടന ആവശ്യമാണ്. വിവിധ കാര്‍ഷിക സംഘടനകള്‍, സര്‍വകലാശാല, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനം ആണ് ഇതിന്റെ പ്രാരംഭമായി നടപ്പിലാക്കുക. സര്‍ക്കാരിന്റെ പദ്ധതിയായ ഹരിതകേരളം നവംബര്‍ മാസം മുതല്‍ ആരംഭിക്കും. കാര്‍ഷിക മേഖലയ്ക്കായിരിക്കും ഇതില്‍ പ്രാധാന്യം. കാര്‍ഷിക മേഖലയെ കുറിച്ചുളള സമഗ്ര വിവരശേഖരണവും തയാറാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കര്‍ഷകരെ കൂടി സമൂഹത്തിന്റെ മുന്‍നിരയില്‍ കൊണ്ടു വരിക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേഷന്‍ പോലുളള പ്രൊഫഷണല്‍ സംഘടനകള്‍ക്ക് സമഗ്രസംഭാവനകള്‍ കര്‍ഷക സമൂഹത്തിന് നല്‍കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുളള പുരസ്‌കാരം മന്ത്രി നിര്‍വഹിച്ചു. കെ. രാമകൃഷ്ണപിളള, മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി, മുന്‍ അഡിഷണല്‍ ഡയറക്ടര്‍ ഭാസ്‌ക്കരപണിക്കര്‍, ജൈവശ്രീ അവാര്‍ഡ് ജേതാവ് ഡോ. എന്‍. ജി ബാലചന്ദ്രനാഥ്, കര്‍ഷക തിലകം ഷൈല ബഷീര്‍, മികച്ച ഫാം ഓഫിസര്‍ പുരസ്‌കാരം നേടിയ സ്വര്‍ണ്ണവി, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. ഡോ. രഞ്ജന്‍ എസ്. കരിപ്പായി, വി.എഫ്. പി.സി.കെ സി.ഇ.ഒ എസ്. കെ. സുരേഷ് തുടങ്ങിയവരെ മന്ത്രി ആദരിക്കുകയുണ്ടായി. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍. വിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. കെ.എം.അബ്ദുല്‍ ഖാദര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. വിജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago