നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുടെ ഉപഗ്രഹം വിക്ഷേപണത്തിനായി ഐ.എസ്.ആര്‍.ഒയ്ക്കു കൈമാറുന്നു
തിരുവനന്തപുരം: നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുടെ സ്‌പെയ്‌സ് സ്റ്റഡീസ് വിഭാഗം വര്‍ഷങ്ങളായി നടത്തിവരുന്ന ഉഗ്രഹ നിര്‍മാണ ഗവേഷണപദ്ധതി സാക്ഷാല്‍ക്കരിക്കുന്നു.
സുനാമി എന്ന പ്രകൃതിക്ഷോഭത്തെ മുന്‍കൂട്ടി അറിയുകയും നിരീക്ഷിക്കാനുമുള്ള നിരന്തര ഗവേഷണങ്ങള്‍ക്ക് ഒടുവില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത് പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള ഉപഗ്രഹ നിര്‍മാണത്തിലാണ്. ഐ.എസ്.ആര്‍.ഒയില്‍ നിന്നും വിരമിച്ച ഡോ. മുത്തുനായകം, പ്രെഫ. കൃഷ്ണസ്വാമി തുടങ്ങിയ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും കൈകോര്‍ത്തതോടെയാണ് രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതിക്ഷോഭ നിവാരണ ഉപഗ്രഹം രൂപകല്‍പ്പന ചെയ്തത്. ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കിയ ഈ ഉപഗ്രഹം കാലാവസ്ഥാ വ്യതിനാനങ്ങളെയും കാര്‍ഷിക മേഖലയിലും മറ്റു ഗവേഷണമേഖലയിലും ഉപയോഗിക്കാവുന്നതാണ്.
റിമോര്‍ട്ട് സെന്‍സറിങ് ഫെസിലിറ്റികള്‍ ഉപയോഗിച്ച് സര്‍വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷന്‍ മുഖേന ഈ ഉപഗ്രഹവുമായി സന്ദേശം കൈമാറാന്‍ സാധിക്കും. പേ ലോഡ് സാങ്കേതികവിദ്യ ഘടിപ്പിച്ച നാനോ ഉപഗ്രഹത്തിന്റെ ആദ്യ
പരീക്ഷണമാണ് എന്‍.ഐ.യു.എസ്.എ.ടി. കടല്‍ക്ഷോഭം, സുനാമി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്ന സെന്‍സറിങ് സാങ്കേതിക വിദ്യയാണ് എന്‍.ഐ.യു.എസ്.എ.ടിയില്‍ ഉപയോഗിച്ചിരിക്കുന്നത്.
കാട്ടുതീ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം ഉപയോഗപ്രദമായിരിക്കും. വരുന്ന ശനിയാഴ്ച രാവിലെ 11ന് കേരളാ ഗവര്‍ണര്‍ പി. സദാശിവം ഉപഗ്രഹം ശാസ്ത്രജ്ഞര്‍ക്കു കൈമാറും.
നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലാ ചാന്‍സലര്‍ ഡോ. എ.പി മജീദ്ഖാന്‍, എന്‍.ഐ.യു.എസ്.എ.ടി പ്രോഗ്രാം ഡയറക്ടര്‍ ഡോ. എ.ഇ മുത്തുനായകം, വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. ശിവന്‍, എല്‍.പി.എസ്.സി ഡയറക്ടര്‍ ഡോ. സോമനാഥ്, നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ എം.എസ് ഫൈസല്‍ഖാന്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."