വിദ്യാലയ ശുചിത്വ മികവിനുള്ള ദേശീയ പരുസ്‌ക്കാരം കൊല്ലം ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി
കൊല്ലം: വിദ്യാലയ ശുചിത്വത്തില്‍ മികവു പുലര്‍ത്തുന്ന ജില്ലക്കുള്ള 2015 ലെ ഇന്ത്യാ ടുഡെ സഫായിഗിരി പുരസ്‌ക്കാരം കൊല്ലം കലക്ടര്‍ ഏറ്റുവാങ്ങി. സ്വച്ച് ഭാരത് അഭിയാന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഡല്‍ഹി താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ മിത്ര ടി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവില്‍ നിന്നാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. പ്രശസ്ത സിനിമാതാരം ഐശ്വര്യാ റായ് അവാര്‍ഡ്ദാന ചടങ്ങില്‍ സന്നിഹതയായിരുന്നു.
ശുചിത്വമേഖലയിലെ മികവിന് 16 വിഭാഗങ്ങളായി ഇന്ത്യാ ടു ഡേ ഗ്രൂപ്പ് പുരസ്‌ക്കാരം കഴിഞ്ഞ വര്‍ഷം മുതലാണ് ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈനായി ലഭിച്ച എന്‍ട്രികളില്‍ നിന്നും ഇന്ത്യാ ടുഡേ ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍ പൂരി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, രാജീവ് ചന്ദ്രശേഖരന്‍ എം.പി, ബോളിവുഡ് നടി വിദ്യാ ബാലന്‍, നടന്‍ വിനായക് ചാറ്റര്‍ജി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചത്.
ആകെയുള്ള 420 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍മല്‍ ഭാരത് അഭിയാനു കീഴില്‍ ശുചിത്വ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയതാണ് കൊല്ലം ജില്ലയ്ക്ക് പുരസ്‌ക്കാരം നേടിക്കൊടുക്കുന്നതിന് സഹായകമായത്. ജില്ലയിലെ 98 ശതമാനം സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിലെ അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍ വിജയത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ അങ്കണവാടികളിലും ടോയ്‌ലറ്റ് സൗകര്യമുണ്ടെന്നും മിത്ര ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."