ദക്ഷിണ മേഖല സ്‌കൂള്‍ ഗെയിംസില്‍ അധികൃതരുടെ അനാസ്ഥ കുട്ടികള്‍ക്ക് കുടിവെള്ളവും സൗകര്യങ്ങളുമായി ജില്ലാ പൊലിസ് അസോസിയേഷന്‍
കൊല്ലം: ദക്ഷിണമേഖലാ സ്‌കൂള്‍ ഗെയിംസ് പരാതിയോടെ തുടക്കമായി. സംഘാടനത്തിലെ അപാകതകള്‍ക്ക് കൊല്ലത്തെത്തിയിട്ടും പരിഹാരമില്ലാതെ തുടരുന്നു. കൊല്ലം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്താനോ, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലോ സംഘാടക സമിതിക്ക് പരാജയം.
മത്സരാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ കിട്ടാതെ വന്നതോടെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ജില്ലാ പൊലിസ് അസോസിയേഷന്‍ തന്നെ രംഗത്തെത്തേണ്ടി വന്നു. ജില്ലാ പൊലിസ് അസോസിയേന്റെ നേതൃത്വത്തില്‍ കുടിവെളള വിതരണം ചെയ്താണ് ജില്ലയിലെ പൊലിസുകാര്‍ മാതൃക കാട്ടിയത്.
ഏഴ് ജില്ലകളില്‍ നിന്നായി 1500ലധികം വിദ്യാര്‍ഥികളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി കൊല്ലത്തെത്തിയത്. ആശാമംമൈതാനം, പീരങ്കിമൈതാനം, ലാല്‍ബഹാദൂര്‍ സ്റ്റേഡിയം തുടങ്ങിയ വേദികളിലായി ഹാന്‍ബോള്‍, ഷഡില്‍, ബാഡ്മിന്റണ്‍, ടെന്നീസ്, വോളീബോള്‍ തുടങ്ങി ഇനങ്ങളിലായിരുന്നു ഇന്നലെ മത്സരങ്ങള്‍ നടന്നത്. ജൂനിയര്‍ വിഭാഗം മത്സരങ്ങളിലായി എത്തിചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കായി താമസ സൗകര്യമോ ശൗചാലയങ്ങളോ വേണ്ടരീതിയില്‍ സംഘാടകര്‍ ഒരുക്കിയിട്ടില്ലായെന്നതും വിമര്‍ശനത്തിനു വഴിവെച്ചു.
പരിശോധനാ ചുമതല വഹിക്കുന്ന പൊലിസുകാര്‍ ഇതിനു പരിഹാരമായി പിന്നീട് രംഗത്തെത്തുകയും സ്‌കൂള്‍കായികമേളയ്ക്ക് വിദ്യാര്‍ഥികള്‍ക്കായി കുടിവെളള വിതരണം ഒരുക്കാമെന്ന് നിര്‍ദേശം വെക്കുകയായിരുന്നു.
പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലന്‍(പരവൂര്‍ സി.ഐ), സെക്രട്ടറി എം.സി പ്രശാന്തന്‍(കോസ്റ്റല്‍ എസ്.ഐ) ജോയിന്റ് സെക്രട്ടറി കെ ഉദയന്‍ (ജില്ലാ സ്‌പെഷ്യല്‍ ബ്രഞ്ച്) തുടങ്ങിയവരുടെ നേതൃത്വത്തിലുളള പത്തോളം പൊലിസ് ഉദ്യോഗസ്ഥര്‍ മുന്‍ കൈയെടുത്ത് ലാല്‍ ബഹദൂര്‍ സ്‌റ്റേഡിയത്തോട് ചേര്‍ന്ന് കുടിവെളളത്തിനായി ഗ്യാസ് സിലണ്ടര്‍ ഉള്‍പ്പടെ സജ്ജീകരിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കായി കുടിവെളളമോരുക്കിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നതിനാല്‍ മറ്റു ജില്ലകളില്‍ നിന്നെത്തിയ കുട്ടികള്‍ക്കായി എ.ആര്‍ ക്യാംപില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സൗകര്യമൊരുക്കാനും പൊലിസുകാര്‍ മറന്നില്ല. പൊലിസിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി തങ്ങള്‍ക്ക് കഴിയുമെന്ന് ഈ ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."