ആഭാസ സംഘങ്ങളുടെ വിഹാരകേന്ദ്രമായി കൊല്ലം ബീച്ച്
കൊല്ലം: സുനാമിക്കുശേഷം അപകടമേഖലയായി മാറിയ കൊല്ലം ബീച്ച് ഇപ്പോള്‍ ആഭാസ സംഘങ്ങളുടെ കേന്ദ്രമായി മാറി.
സാധാരണദിവസങ്ങളില്‍പ്പോലും നിരവധി ആളുകള്‍ എത്തുന്ന കൊല്ലം ബീച്ചില്‍ ഒരുവിഭാഗത്തിന്റെ വഴിവിട്ട പ്രവൃത്തികള്‍ ബീച്ചിന്റെ നിറംകെടുത്തുകയാണ്. കുടുംബസമേതമെത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയില്ലാത്തതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസം ഒരുസംഘം കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ അഴിഞ്ഞാട്ടം വാര്‍ത്തയായതോടെ ബീച്ച് അപകടകേന്ദ്രമെന്നതിലുപരി ആഭാസകേന്ദ്രമായും മാറിയത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മദ്യപിച്ചെത്തിയ ഒരുകൂട്ടം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായിരുന്നു കൊല്ലം ബീച്ചിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
പഠിപ്പുമുടക്ക് ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികള്‍ക്കൊപ്പം ബിയര്‍ കഴിച്ചെത്തിയ വിദ്യാര്‍ഥിനികളാണ് അല്‍പ വസ്ത്രധാരികളായി നാട്ടുകാര്‍ക്കും പൊലിസിനും തലവേദനയായത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം ഒടുവില്‍ പൊലിസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടിവന്നു. പത്തനംതിട്ടയിലെയും പുനലൂരിലെയും കോളജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം ബീച്ചിലെത്തിയത്. ബീച്ചിലെ വാച്ച് ടവറിന് സമീപത്തായാണ് ആദ്യം കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കാറില്‍ കൊണ്ടുവന്ന ബിയര്‍ അടിച്ചു തീര്‍ത്തതോടെ പെണ്‍കുട്ടികള്‍ പരിതിവിട്ടു. കുറച്ചുകഴിഞ്ഞതാടെ പെണ്‍കുട്ടികള്‍ കാറിന് പുറത്തിറങ്ങി. മണലിലും തിരയിലും ആനന്ദനൃത്തചുവടുകളും തുടങ്ങി. സംഭവം ഉടന്‍തന്നെ ചിലര്‍ പൊലിസിനെ അറിയിച്ചു. വനിതാ പൊലിസ് ബീച്ചിലെത്തുമ്പോഴേക്കും ബീച്ചിലെ കാഴ്ചക്കാരുടെ എണ്ണം ഉയര്‍ന്നിരുന്നു. വിവരം തിരക്കിയ പൊലിസ് ഉദ്യോഗസ്ഥരോടും പെണ്‍കുട്ടികള്‍ തട്ടിക്കയറി.
വനിതാ പൊലിസ് ഏറെ പണിപ്പെട്ടാണ് പെണ്‍കുട്ടികളെ ജീപ്പില്‍ കയറ്റിയത്. സ്‌റ്റേഷനിലെത്തി ഏറെ കഴിഞ്ഞ് രക്ഷിതാക്കളെ വിളച്ചു വരുത്തിയാണ് കുട്ടികളെ വിട്ടത്. ബീച്ചില്‍ പൊലിസ് സുരക്ഷ ശക്തമല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."