മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: നടക്കാവ് വികസന സമിതി ഉപവാസം നടത്തി
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി കിഴക്കേ നടക്കാവില്‍ സ്ഥലമേറ്റെടുത്ത് ഉടന്‍ ജോലി ആരംഭിക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് വികസന സമിതി ഉപവാസം നടത്തി.
നടക്കാവിലെ അപകട സാധ്യത കണക്കിലെടുത്ത് റോഡ് വികസനം ഉടന്‍ തുടങ്ങണമെന്നാണ് സമിതിയുടെ ആവശ്യം. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു.
കിഴക്കേ നടക്കാവ് ബസ് സ്റ്റോപ്പിന് സമീപം നടത്തിയ ഉപവാസം ഡോ. എ. അച്യുതന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. വിജയകുമാര്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, പി. കിഷന്‍ ചന്ദ്, സ്വാതന്ത്ര്യ സമരസേനാനി പി. വാസു, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, ടി.കെ. അബ്ദുല്‍ ലത്തീഫ് ഹാജി, സൈനുല്‍ അബ്ദീന്‍ തങ്ങള്‍, ക്യാപ്റ്റന്‍ പി. ഭാസ്‌കരന്‍ നായര്‍, കെ.പി. സത്യകൃഷ്ണന്‍, സി. നാരായണന്‍കുട്ടി നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."