ഉള്ളൂര്‍ പുരസ്‌കാരം രഘുനാഥന്‍ കൊളത്തൂരിനു സമ്മാനിച്ചു
കോഴിക്കോട്: ഉള്ളൂര്‍ സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ ഉള്ളൂര്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അവാര്‍ഡ് കവി രഘുനാഥന്‍ കൊളത്തൂരിന് പ്രൊഫ. റിച്ചാര്‍ഡ് ഹെ എം.പി സമ്മാനിച്ചു. ഉള്ളൂര്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട്ട് ആരംഭിക്കുന്നതിനായി കേന്ദ്രത്തില്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ മുഖ്യാതിഥിയായിരുന്നു.
ഉള്ളൂര്‍ പഠന കേന്ദ്രം പുരസ്‌കാര ജേതാവ് അലീനാ സാന്റി രചിച്ച പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. ഉള്ളൂര്‍ എം. പരമേശ്വരന്‍ നിര്‍വഹിച്ചു.
പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സാമൂഹ്യ-സാംസ്‌കാരിക കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഡോ. കെ. ഷീലയ്ക്കും സ്‌കൂള്‍തല കവിതാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ അലീന സാന്റിയ്ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. സണ്ണി ജോസഫ്, കെ.എഫ് ജോര്‍ജ്, പ്രിയദര്‍ശന്‍ലാല്‍, എന്‍.ഇ ബാലകൃഷ്ണമാരാര്‍, ഡോ. കെ.വി തോമസ്, പ്രൊഫ. വര്‍ഗീസ് മാത്യു, സണ്ണി ജോസഫ്, ഡോ. പി.സി രതി തമ്പാട്ടി, പി. അനില്‍ബാബു, പി.കെ ജയചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."