മുക്കം സര്‍വിസ് സഹകരണ ബാങ്ക് നിയമനം പരീക്ഷാ സെന്ററില്‍ സംഘര്‍ഷം
മുക്കം: മുക്കം സര്‍വിസ് സഹകരണ ബാങ്കിലേക്ക് ഇന്നുനടന്ന പരീക്ഷയുമായി ബന്ധപ്പെട്ട് സംഘര്‍ഷം. പരീക്ഷ തടയാനെത്തിയവരും ബാങ്ക് ഡയറക്ടര്‍മാരും തമ്മില്‍ അടിപിടിയുണ്ടായി. ലീഗ് നേതാക്കളായ കെ.പി. അഹമ്മദ്കുട്ടി, അബു കല്ലുരുട്ടി എന്നിവര്‍ എതിര്‍പ്പുമായെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ലീഗിനേക്കൂടാതെ കോണ്‍ഗ്രസിലെ ഒരുവിഭാഗവും പരീക്ഷക്ക് എതിരായിരുന്നു.
ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളിലേക്കു പരീക്ഷക്കെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്കുമുന്നിലായിരുന്നു ഏറ്റുമുട്ടലും അസഭ്യവര്‍ഷവു.
സംഭവസ്ഥലത്ത് പരീക്ഷ തടയാനെത്തിയവരെ ബാങ്കധികൃതര്‍ ഓഡിറ്റോറിയത്തില്‍ പൂട്ടിയിട് പരീക്ഷാര്‍ഥികളെ മറ്റൊരുമുറിയിലേക്ക് മാറ്റി. തുടര്‍ന്ന് ലീഗ് നേതാക്കളെ പുറത്താക്കി 11 മണിയോടെ പരീക്ഷ നടത്തുകയായിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ അഭിപ്രായഭിന്നത രൂക്ഷമായി. എഴുത്തുപരീക്ഷയും നിയമന നടപടികളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് മെമ്പറും മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.പി അഹമ്മദ്കുട്ടി കോടതിയില്‍നിന്നും സ്റ്റേ ഓര്‍ഡര്‍ കൈപറ്റിയിരുന്നു. പരീക്ഷാഹാളില്‍ പ്രതിഷേധക്കാര്‍ പരീക്ഷക്കായി സജ്ജീകരിച്ച മേശയും കസേരയും പുറത്തേക്കിട്ടു. കഴിഞ്ഞ ദിവസം കോഴിക്കോട് സഹകരണ ആര്‍ബിട്രേഷന്‍ കോടതി ജഡ്ജി എം.എ കൃഷ്ണനുണ്ണിയാണ് പരീക്ഷ സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ കനത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നിയമനവും പരീക്ഷയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.പി. ശംസുദ്ധീനും വ്യക്തമാക്കി . യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരേ മുസ്‌ലീം ലീഗിലേയും കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളും ഒരുമിച്ച് രംഗത്തെത്തിയതോടെ ബാങ്ക് ഭരണവും പ്രതിസന്ധിയിലാവും.
സംഭവത്തില്‍ 60 ലക്ഷത്തിന്റെ അഴിമതിക്കാണ് എ.എം അബ്ദുല്ല മാസ്റ്റര്‍, പി.വി അബ്ദുല്‍ സലാം എന്നിവര്‍ പാര്‍ട്ടി തീരുമാനത്തിനെതിരായി നിലപാടെടുക്കുന്നതെന്നാണ് ലീഗിലെ ഒരുവിഭാഗം പറയുന്നത്. അതിനിടെ ഇന്നലെ സ്റ്റേ ഓര്‍ഡറുമായി ബാങ്കിലെത്തിയ ലീഗ് നേതാവ് അബു കല്ലുരുട്ടിയെ സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്ന് റൂമില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."