വാടക വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സമരത്തിലേക്ക്
എടച്ചേരി: കെട്ടിട ഉടമകള്‍ യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയ രീതിയില്‍ വാടക വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി ടൗണിലെ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്.
കേരള വ്യാപാരി വ്യവസായി സമിതിയും, വ്യാപാരി വ്യാവസായി ഏകോപന സമിതിയും സംയുക്തമായാണ് കെട്ടിട ഉടമകള്‍ക്കെതിരേ സമരം നടത്തുന്നത്.
സാധാരണ ഗതിയില്‍ വാടക വര്‍ദ്ധന നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ഒന്നും തന്നെ മാനിക്കാതെയാണ് ഉടമകള്‍ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
വര്‍ദ്ധിപ്പിച്ച വാടക നല്‍കാത്തപക്ഷം കടകള്‍ ഒഴിഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിക്കുകയാണ് കെട്ടിട ഉടമകള്‍. സമരത്തിന്റെ മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ കച്ചവടക്കാര്‍ ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.
കെട്ടിട ഉടമകളുടെ ധിക്കാരപരമായ സമീപനം തുടരുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത് അധ്യക്ഷനായി. സി.കെ വിജയന്‍,പി.കെ കുഞ്ഞിക്കണ്ണന്‍,ഞാറ്റോത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ അമ്മത്, ഇ രാധാകൃഷ്ണന്‍,പറമ്പത്ത് പ്രഭാകരന്‍, കെ.ഇ ഇസ്മായില്‍ ഇ. വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."