സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കി മുഹമ്മദ് ഫാസില്‍
നരിക്കുനി: പുല്ലാളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.പി ഇബ്‌റാഹിം മുസ്‌ലിയാര്‍ മെമ്മോറിയല്‍ അക്കാദമിക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്നും ഒന്‍പതുമാസംകൊണ്ട് ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ പതിനൊന്നുകാരന്‍ മുഹമ്മദ് ഫാസില്‍ ശ്രദ്ധേയനാകുന്നു.
പുല്ലാളൂര്‍ പരപ്പില്‍പടിയില്‍ താമസിക്കുന്ന തട്ടാരിപ്പറമ്പത്ത് ജാഫര്‍ അലി-സാബിറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ഫാസിലാണ് നാടിനഭിമാനമായി മാറിയത്. മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഫാസില്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനത്തിലും മിടുക്കനാണ്. സ്‌കൂള്‍ കലോത്സവ വേദികളില്‍ പ്രബന്ധം, അറബിഗാനം, ഖിറാഅത്ത് മത്സരങ്ങളിലും ഫാസില്‍ മികവ് തെളിയിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കലാ സാഹിത്യ മത്സരങ്ങളില്‍ ഖിറാഅത്ത്, ഗാനം, ക്വിസ്സ് മത്സരങ്ങളിലും സമ്മാനര്‍ഹനായിട്ടുണ്ട്. അല്‍ ഹാഫിള് ശുഐബ് മുസ്‌ലിയാര്‍, അല്‍ ഹാഫിള് അഹ്മദ് കബീര്‍ മുസ്‌ലിയാര്‍ എന്നിവരുടെ കീഴിലാണ് ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പി.പി. അബ്ദുല്‍ ലത്വീഫ് ഫൈസിയുടെ കീഴില്‍ കര്‍മശാസ്ത്രം പഠിച്ചുവരികയാണ്. 16ന് സ്ഥാപനത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫാസിലുള്‍പ്പെടെ ഹാഫിളുകള്‍ക്ക് സനദ്ദാനം നിര്‍വഹിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."