തോട്ടംതൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല: ഐ.എന്‍.ടി.യു.സി
മുക്കം: കൂലി വര്‍ധനയുടെ പേരില്‍ തോട്ടംതൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കോഴിക്കോട് ഡിസ്ട്രിക്റ്റ് എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു.
നിലവില്‍ 300 മരങ്ങളാണ് തൊഴിലാളികള്‍ ടാപ്പിങ് നടത്തുന്നത്. ഇത് 400 ആയി ഉയര്‍ത്താനാണ് മാനേജ്‌മെന്റുകള്‍ വാശി പിടിക്കുന്നത്.
കൂലി വര്‍ധനവിന് 2015 ജനുവരി മുതല്‍ പ്രാബല്യം നല്‍കണം, സര്‍ക്കാര്‍ നിസംഗതവെടിഞ്ഞ് തൊഴിലാളികളുടെ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കാരശ്ശേരി പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍നടന്ന പരിപാടി യൂനിയന്‍ പ്രസിഡന്റ് എന്‍.കെ. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
കലംങ്കൊമ്പന്‍ മുഹമ്മദ് അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി മലപ്പുറം ജില്ലാ സെക്രട്ടറി ഹസന്‍ പുല്ലങ്കോട്, വി. ബാലകൃഷ്ണന്‍, ഇ.പി. ഉണ്ണികൃഷ്ണന്‍, ടി. അയമുട്ടി, പി.എസ്. അസൈനാര്‍, ടി.പി. ജബ്ബാര്‍, സി.പി. വേലായുധന്‍, കുഞ്ഞിമുഹമ്മദ് പുളിക്കത്തൊടി, കെ. കൃഷ്ണദാസന്‍, പുനത്തില്‍ വേലായുധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."