HOME
DETAILS
MAL
സംസ്ഥാനത്തെ ശിശുമരണ നിരക്ക് മോഡിയുടെ പ്രസ്താവന അവസാസ്തവം: യെച്ചൂരി
backup
May 09 2016 | 06:05 AM
തിരുവനന്തപുരം: കേരളത്തിലെ ശിശുമരണ നിരക്ക് ആഫ്രിക്കന്‍ രാജ്യമായ സോമലിയേക്കള് ഭീകരമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അവാസ്തമെന്ന് സി.പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സത്യം അറിഞ്ഞുകൊണ്ടു അസത്യപ്രചാരണം നടത്തുന്ന മോഡിക്ക് കേരളം കൈവരിച്ച നേട്ടങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന തെരഞ്ഞടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ആരോഗ്യ പദ്ധതി നടത്തിപ്പില്‍ യു എന്‍ അവാര്‍ഡ് ലഭിച്ച സംസ്ഥാനമാണ് കേരളം. മോഡി ഭരിച്ച ഗുജറാത്തിലെ വികസനം സംബന്ധിച്ച് മോഡി തന്നെ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. സാമുദായിക വികാരം ഇളക്കിവിടുന്ന തരത്തില്‍ ബി.ജെ. പി നേതാക്കളും പാര്‍ലമെന്റ് അംഗങ്ങളും നടത്തുന്ന പ്രസ്താവനകളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കതെയാണ് പല പ്രതികരണങ്ങളും നടത്തുന്നത്. യു.പി എ സര്‍ക്കാറിന്റെ അഴിമതിയാണ് കേന്ദ്രത്തില്‍ ബി. ജെ പി സര്‍ക്കാറിനെ അധികാരത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളായ ടി. എന്‍ സീമ, വി ശിവന്‍കുട്ടി,ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."