പുലാമന്തോള്‍ ഷോപ്പിങ് ഫെസ്റ്റിന് തിരിതെളിഞ്ഞു
പുലാമന്തോള്‍: ഉല്‍സവഛായയില്‍ പുലാമന്തോള്‍ ഷോപ്പിങ് ഫെസ്റ്റിനു തുടക്കമായി. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, പുലാമന്തോള്‍ കോംപ്ലക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണു മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിനു തുടക്കമായത്.
ബുധനാഴ്ച വൈകുന്നേരം നാലിനു പുലാമന്തോളിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച ശേഷം ബസ് സ്റ്റാന്റില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെനൂറുകണക്കിനു പേര്‍ അണിനിരന്ന ഘോഷയാത്രയോടെയാണു പരിപാടികള്‍ക്കു പ്രാരംഭം കുറിച്ചത്.
ഫെസ്റ്റിന്റെ ഉദ്ഘാടന കര്‍മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മുഹമ്മദ് ഹനീഫ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.രാജേഷ് അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി പി. കുഞ്ഞാവുഹാജി, പുലാമന്തോള്‍ കോംപ്ലക്‌സ് ചെയര്‍മാന്‍ ഡോ: വി.എം.വാസുദേവന്‍, എന്നിവര്‍ സംസാരിച്ചു. സമ്മാന കൂപ്പനുകളുടെ വിതരണോദ്ഘാടനം പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. ദേശീയ വുഷു ഫെഡറേഷന്‍ കപ്പ് ജേതാവായ മനോജിനെ ഉപഹാരം നല്‍കി ആദരിച്ചു. ഷബീര്‍ സ്വാഗതവും സി.ടി.അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. തുടര്‍ന്നു സീന രമേഷ് നയിക്കുന്ന ഗാനമേളയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."