ഒരണ്ടു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ മാതൃകാ നഗരസഭയാക്കാന്‍ പദ്ധതി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയെ രണ്ടു വര്‍ഷംകൊ@ണ്ട് സമ്പൂര്‍ണ ശുചിത്വ മാതൃകാ നഗരസഭയാക്കാന്‍ പദ്ധതി. 30 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കുന്നത്.
5,000 വീടുകള്‍ കേന്ദ്രീകരിച്ചുള്ള ജൈവ പച്ചക്കറിക്കൃഷിയും ജൈവ ഉല്പന്ന വിപണനവും ഇതോടൊപ്പം സംയോജിപ്പിക്കും.
തനതു പദ്ധതി വിഹിതത്തില്‍നിന്ന് ഏഴു കോടിയും സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായമായി 17 കോടിയും ഗുണഭോക്തൃ വിഹിതമായി ആറു കോടിയുമാണ് പദ്ധതിക്കായി ലക്ഷ്യംവയ്ക്കുന്നത്.
പദ്ധതിക്കായി വിവിധ സര്‍വേകള്‍, പരിശീലനങ്ങള്‍, മുന്നൊരുക്ക ചര്‍ച്ചകള്‍, വാഴ കര്‍ഷക ശില്പശാല എന്നിവ ഈ മാസം നടക്കും.
ജനസാന്ത്വന ശുചിത്വ അയല്‍സഭാ യോഗങ്ങള്‍, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു മത്സരം, വാട്സണ് പാര്‍ക്ക് ഒരുക്കല്‍, നീര്‍ത്തട സംരക്ഷണം, ഡി.പി.ആര് തയാറാക്കല്‍ എന്നിവ നവംബറില്‍ നടക്കും.
2017 ഏപ്രില്‍ വരെ ഓരോ മാസവും നടത്താനുള്ള പദ്ധതികള്‍ക്ക് നഗരസഭാ കൗണ്‍സില്‍ യോഗം അനുമതി നല്കി.
ചെയര്മാന് എം.മുഹമ്മദ് സലീം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."