ജലവിതരണ പൈപ്പ് പൊട്ടി ഒന്നര മാസമായിട്ടും അധികൃതര്‍ അറിഞ്ഞിട്ടില്ല !
അരീക്കോട്: ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടി രണ്ടുമാസത്തോളമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ അറിഞ്ഞിട്ടില്ല. അരീക്കോട് വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ അരീക്കോട് എടവണ്ണപ്പാറ റോഡില്‍ വാഴക്കാട് ജങ്ഷനടുത്താണ് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകി കൊണ്ടിരിക്കുന്നത്.
അരീക്കോട് പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളം ലഭ്യമാക്കാന്‍ ഉപയോഗിക്കുന്ന ഐ.ടി.ഐ പരിസരത്തെ ടാങ്കില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. പൈപ്പ് പൊട്ടിയത് പ്രദേശവാസികളും പരിസരത്തെ കച്ചവടക്കാരും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നിസംഗഭാവം നടിക്കുകയാണ് അധികാരികളെന്ന് പരിസരവാസികള്‍ പറഞ്ഞു. റോഡിലൂടെ സ്ഥിരമായി വെള്ളം ഒഴുകുന്നത് മൂലം റോഡ് തകരാനും ഇത് വഴിവക്കുന്നുണ്ട്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് പ്രദേശത്തുള്ളതെന്നും നിരവധി തവണ നന്നാക്കിയിട്ടും ഇത് വീണ്ടും പൊട്ടുകയാണെന്നാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."