HOME
DETAILS
MAL
ബ്ലോക്ക് ഓഫീസിലെ സാമ്പത്തിക തട്ടിപ്പ്: സി.പി.എം സമരം കുറ്റവാളികളെ രക്ഷിക്കാനെന്ന് കോണ്‍ഗ്രസ്
backup
October 05 2016 | 22:10 PM
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് എം.എല്‍.എക്കെതിരെ വ്യാജപ്രചരണവുമായി സി.പി.എം രംഗത്തു വന്നത് പണാപഹരണത്തില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. എം.എല്‍.എ ഫണ്ട് വിനിയോഗത്തെകുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്തവരാണ് എം.എല്‍.എക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത്. ബി.ഡി.ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും സ്ഥലം മാറ്റം ലഭിച്ച ഈ ഉദ്യോഗസ്ഥനെ തിരിച്ച് വണ്ടൂരിലെത്തിക്കാന് സി.പി.എം ഏരിയാ സെക്രട്ടറിയാണ് മുന്‍കൈയെടുത്തതെന്നും ഇവര്‍ ആരോപിച്ചു.
ഡി.സി.സി സെക്രട്ടറി എന്‍.എ മുബാറക്, ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്, കാപ്പില്‍ ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."