HOME
DETAILS
MAL
കുഴല്‍ക്കിണറിന്റെ പൈപ്പ് തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു
backup
October 05 2016 | 23:10 PM
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് അരീപ്പാറ അങ്ങാടിക്കു സമീപം റോഡരികില്‍ നിര്‍മിച്ച കുഴല്‍ക്കിണറിന്റെ പൈപ്പ് പൊട്ടിയിട്ടു മാസങ്ങളായെന്നും നന്നാക്കാന്‍ നടപടിയായില്ലെന്നും ആക്ഷേപം. അരീപ്പാറയില്നിന്നു ചെനക്കലങ്ങാടിയിലേക്കു പോകുന്ന റോഡരികിലാണ് പ്രദേശത്തെ നാല്‍പ്പതില്‍പരം വീട്ടുകാര്‍ക്കു ശുദ്ധജലമെത്തിക്കുന്ന കുഴല്‍ക്കിണര്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പു പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ കുഴല്‍ക്കിണറില്‍നിന്നു വെള്ളമെടുക്കുന്നതു പൈപ്പ് കേടായതു കാരണം നിര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."