ബാലാവകാശ ക്വിസ് മത്സരം: 25 സ്‌കൂള്‍ ടീമുകള്‍ക്ക് പങ്കെടുക്കാന്‍ അവസരം
മലപ്പുറം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും ബാലവകാശ സംരക്ഷണ കമ്മിഷനും സംയുക്തമായി എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബാലാവകാശ ക്വിസ് മത്സരം നടത്തുന്നു.
ഒരു സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികളടങ്ങിയ ഒരു ടീമിനാണ് അവസരം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്ന ആറ് ടീമുകള്‍ക്ക് നവംബര്‍ 18 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. കുട്ടികളുടെ അവകാശം, ഇന്ത്യന്‍ ഭരണ ഘടന, കുട്ടികളുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന നയങ്ങള്‍, പ്രധാന സുപ്രീംകോടതി വിധികള്‍, ബാലവിവാഹ നിരോധന നിയമം, ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്ന നിയമം, ബാലവേല നിരോധന നിയമം, ബാല നീതി നിയമം എന്നീ വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.
ജില്ലാതല മത്സരം 22 ന് രാവിലെ പത്തിന് സിവില്‍ സ്റ്റേഷനിലെ കുടുബശ്രീ ഓഡിറ്റോറിയത്തില്‍ നടക്കും. താത്പര്യമുള്ള സ്‌കൂളുകള്‍ പങ്കെടുക്കുന്ന ടീമിന്റെ വിശദ വിവരങ്ങള്‍പ്രിന്‍സിപ്പള്‍-ഹെഡ് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ കത്ത് സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഓഫിസര്‍ക്ക് റസ്ൗാുാ@ഴാമശഹ.രീാ ലേക്ക് 15 നകം മെയില്‍ ചെയ്യണം. ഫോണ്‍- 04832978888, 9847995559.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."