മാപ്പിളകലാ ശില്‍പശാല നാളെ
മലപ്പുറം: ദേശീയ മാപ്പിള കലാസമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോളജ് വിദ്യാര്‍ഥികള്‍ക്കു മാപ്പിളകലകളില്‍ പരിശീലനം നല്‍കാനായി സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ ക്യാംപ് നാളെ മുതല്‍ മലപ്പുറം മേല്‍മുറി, പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ രണ്ടു ദിവസമായി നടക്കും. രാവിലെ ഒന്‍പതിനു കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ: കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.
മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, വട്ടപ്പാട്ട്, അറവനമുട്ട്, കോല്‍ക്കളി എന്നീ മാപ്പിളകലകളില്‍ വിദഗ്ധര്‍ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കും. മാപ്പിളകലാ സാഹിത്യത്തിനും സംഗീതത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് വിഎംകുട്ടി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും. പുരസ്‌കാര ജേതാക്കളെ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പരിചയപ്പെടുത്തും. എട്ടിനു നടക്കുന്ന സമാപന ചടങ്ങ് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാന്‍ ഇ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."