HOME
DETAILS
MAL
പുതുപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
backup
May 09 2016 | 06:05 AM
താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തില്‍ ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിലും വില്ലേജ് ഓഫിസ് പരിസരത്തും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് സംഘടനയായ 'പോരാട്ട'ത്തിന്റെ പേരിലുള്ള പോസ്റ്റര്‍ ഇവിടെ പതിച്ചത്.
'വിനാശ വികസനത്തിന്, സാമ്രാജ്യത്വ സേവകര്‍ക്കു ജനശത്രുക്കള്‍ക്കു നാം എന്തിന് വോട്ടു ചെയ്യണം?, കര്‍ഷകരെ, തൊഴിലാളികളെ, ആദിവാസികളെ, ദലിതരെ, മുസ്‌ലിംകളെ, സ്ത്രീകളെ, മതന്യൂനപക്ഷങ്ങളെ, ദേശീയതകളെ മര്‍ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത; ജനകീയ പോരാട്ടങ്ങളാണ് ' എന്നു തുടങ്ങുന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും യഥാര്‍ഥ ജനാധിപത്യത്തിനായി പോരാടാനുമുള്ള ആഹ്വാനവും പോസ്റ്ററിലുണ്ട്. പൊലിസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കംചെയ്തിട്ടുണ്ട്. യു.എ.പി.എ നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചതായി സി.ഐ എം.ഡി സുനില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."