HOME
DETAILS
MAL
ദേശീയപാതയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു
backup
October 05 2016 | 23:10 PM
തളിപ്പറമ്പ്: നിരന്തരമായി വാഹനാപകടങ്ങള്‍ നടന്നുവന്ന പരിയാരം ദേശീയപാതയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതു കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണു പൊലിസ് മുന്‍കൈയെടുത്ത് പരിയാരം സെന്ററിലും ഏമ്പേറ്റിലും ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഇവിടെ അഞ്ചുമീറ്റര്‍ ഇടവിട്ട് ആറോളം ബോര്‍ഡുകള്‍ രണ്ടു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ചിറവക്ക് മുതല്‍ കോരന്‍പീടിക വരെ നിരന്തരം അപകടങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ തെരുവ് വിളക്കുകളും റോഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശക ബോര്‍ഡുകളും സ്ഥാപിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."