HOME
DETAILS
MAL
നഗരസഭയുടെ നടപടിയില്‍ പ്രതിഷേധം
backup
October 05 2016 | 23:10 PM
ശ്രീകണ്ഠപുരം: മൂന്ന് പതിറ്റാണ്ടോളമായി ശ്രീകണ്ഠപുരം ബസ്സ്റ്റാന്റ് പരിസരത്ത് തെരുവോര കച്ചവടം നടത്തി ജീവിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നടപടിയില്‍ പ്രതിഷേധം. തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുകയെന്ന സമ്പന്ന വര്‍ഗത്തിന്റെ താല്പര്യത്തിന് നഗരസഭ കൂട്ടുനില്‍ക്കുകയാണെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു. കച്ചവടക്കാരുടെ തൊഴില്‍ സംരക്ഷിക്കാന്‍ ശക്തമായി രംഗത്തുണ്ടാവുമെന്ന് സി.ഐ.ടി.യു ശ്രീകണ്ഠപുരം ഏരിയ കമ്മറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."