വെള്ളം വെള്ളം സര്‍വത്ര
ശ്രീകണ്ഠപുരം: ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. കണിയാര് വയല്‍ മലപ്പട്ടം റോഡില്‍ മൂന്നിടങ്ങളിലാണ് വഴി നീളെ പൈപ്പുപൊട്ടി ജലം ഒഴുകുന്നത്. പെരുവളത്ത് പറമ്പ് ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് കണിയാര് വയല്‍വഴി മലപ്പട്ടത്തേക്ക് കടന്ന് പോകുന്നുണ്ട്.
ഈ പൈപ്പാണ് മലപ്പട്ടം, സെന്ററിലും ഹൈസ്കൂള്‍ സ്റ്റോപ്പിലും, നവോദയ വായനശാലാ ഇറക്കത്തിലും പൊട്ടിയിരിക്കുന്നത്. ഹൈസ്കൂള്‍ സ്റ്റോപ്പിലെ പൈപ്പിന്റെ പുറത്തേക്കു ബന്ധിപ്പിച്ച ഭാഗത്താണ് ചോര്‍ച്ചയുള്ളത്.
ഇതോടെ ഈ സ്റ്റോപ്പില്‍ ബസ് കാത്തുനില്ക്കാന് പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. കണിയാര് വയല്‍ മലപ്പട്ടം റോഡ് പൊതുവെ ഇടുങ്ങിയതും, മഴവെള്ളത്തില്‍ കുത്തിയൊലിച്ച് ഇരുഭാഗങ്ങളും പൊട്ടി പൊളിഞ്ഞതിനാല്‍ ഒരു ലോറിക്ക് കഷ്ടിച്ച് കടന്നു പോകാന്‍ ഉള്ള വീതിയേ ഇവിടെയുള്ളൂ.
മെക്കാഡം റോഡിന് അനുമതി നല്കിയതിനാല് എത്രയും പെട്ടെന്ന് പണി നടക്കുമെന്ന പ്രതിക്ഷയിലാണ് നാട്ടുകാര്‍. വെള്ളംപാഴാകാന് തുടങ്ങിയിട്ട് മൂന്നു ദിവസമായിട്ടും അധികൃതര്‍ പ്രശ്നം പരിഹരിക്കാത്തതില്‍ നാട്ടുകാരിലും അമര്‍ഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."