അവസാന യാത്രയിലും ഗോപിനാഥന് അക്ഷരങ്ങള്‍ കൂട്ട്
പരിയാരം: പുസ്തങ്ങളും പത്രങ്ങളും ഇല്ലാതെയുള്ള ഒരു ജീവിതമില്ലായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ കെ.വി ഗോപിനാഥിന്. അദ്ദേഹത്തിന്റെ അവസാനയാത്രയില്‍ ബന്ധുക്കളും നാട്ടുകാരും വേദനയോടെ അദ്ദേഹത്തെ യാത്രയാക്കിയതും അക്ഷരങ്ങളുടെ ലോകത്തെ ഒപ്പം ചേര്‍ത്തുവച്ചായിരുന്നു.
അദ്ദേഹം ഏറെക്കാലം സാക്ഷരതാ പ്രവര്‍ത്തനം നടത്തിയിരുന്ന പരിയാരം സെന്ററിലെ കെ.കെ.എന്‍.പരിയാരം സ്മാരക വായനശാലാ പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ നാട്ടുകാര്‍ തലയിണയ്ക്കു പകരം വച്ചത് ഇന്നലെ ഇറങ്ങിയ വിവിധ പത്രങ്ങളായിരുന്നു.
വായനശാലാ പരിസരത്തും വീട്ടിലും മൃതദേഹം കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പേര്‍ വലിപ്പചെറുപ്പമില്ലാതെ ഒഴുകിയെത്തി. അതില്‍ ഗോപിനാഥനിലൂടെ ആദ്യമായി അക്ഷരമധുരം നുണഞ്ഞവരുണ്ട്. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി ആനുകൂല്യങ്ങള്‍ നേടിയവരുണ്ട്. അവരെല്ലാം വിതുമ്പലയോടെയാണ് അദ്ദേഹത്തെ യാത്രയയക്കാനെത്തിയത്. ആദിവാസി സംഘടനകള്‍, കാന്‍ഫെഡ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഗ്രന്ഥശാല സംഘം, സര്‍വോദയ സംഘം തുടങ്ങിയവയുടെ പ്രവര്‍ത്തകരായിരുന്നു അവരില്‍ പലരും.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, സി.പി.എം നേതാക്കളായ എം.വി ജയരാജന്‍, പി മുകുന്ദന്‍, കെ സന്തോഷ്, , കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കെ നാരായണന്‍, ഒ.വി നാരായണന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, കെ.പി കുഞ്ഞികണ്ണന്‍, നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ സി.കെപി പത്മനാഭന്‍, സാക്ഷരതാമിഷന്‍ റീജ്യണല്‍ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അള്ളാംകുളം മഹമൂദ്, വത്സലാ പ്രഭാകരന്‍, വി.വി കണ്ണന്‍, പി.കെ പ്രേമരാജന്‍, വി.ആര്‍.വി ഏഴോം എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ പരിയാരം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി രഞ്ചിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, കെ സന്തോഷ്, എ.ആര്‍.സി മാസ്റ്റര്‍, വി.വി.സി ബാലന്‍, ഇ കുഞ്ഞിരാമന്‍, വി.ആര്‍.വി ഏഴോം, വി.വി ദിവാകരന്‍, എം.കെ ഗംഗാധരന്‍, എം.പി രാജിവ്, സി ഉണ്ണികൃഷ്ണന്‍, വി ഗോപിനാഥന്‍, കെ.വി ഗോവിന്ദന്‍, സെയ്ഫുദീന്‍, കെ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."