HOME
DETAILS
MAL
മടിക്കേരി ജയിലില്‍ മിന്നല്‍ പരിശോധന മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു
backup
October 05 2016 | 23:10 PM
മടിക്കേരി: കര്ണംഗേരിയിലുള്ള ജില്ലാ ജയിലില്‍ പൊലിസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ പണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. എസ്.പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ പൊലിസും ജയില്‍ അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തടവുകാരില്‍ നിന്നു ആറു മൊബൈല്‍ ഫോണുകളും, ചാര്‍ജറുകളും, 26,000 രൂപയും പിടിച്ചെടുത്തത്. 200ലധികം തടവുകാരാണ് ജയിലിലുള്ളത്. ഇവര്‍ക്ക് കഞ്ചാവ് അടക്കമുള്ള നിരോധിത വസ്തുക്കള്‍ ജയിലില്‍ ലഭിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."