കണ്ണൂര്‍ ദസറയ്ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ദസറ 2016 ഇന്നുമുതല്‍ 10 വരെ ടൗണ്‍ സ്ക്വയറില്‍ ആരംഭിക്കും.
ഇന്ന് വൈകുന്നേരം ആറിനു പിന്നണി ഗായകന് ചെങ്ങന്നൂര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേളയോടെ പരിപാടികള്‍ ആരംഭിക്കും. ചലച്ചിത്ര താരം പ്രേംകുമാര്‍ മുഖ്യാതിഥിയാകും. ഏഴിനു വൈകുന്നേരം ആറിനു മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ ഇ.പി ലത അധ്യക്ഷയാകും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി പങ്കെടുക്കും. കെ.പി.സി.സിയുടെ നാടകം അരങ്ങേറും. എട്ടിനു കലാസന്ധ്യയില്‍ ചലച്ചിത്ര താരം മാമുക്കോയ മുഖ്യാതിഥിയാകും. ഒന്പതിനു ഷംന കാസിം അവതരിപ്പിക്കുന്ന ഡാന്‍സ് ഫ്യൂഷനും 10ന് മാജിക് ഷോയും ഗാനമേളയും നടക്കും.
ദസറയുടെ വിജയത്തിനായി മേയര്‍ ഇ.പി ലത ചെയര്‍പേഴ്സണും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഇ.പി ലത, പി.കെ രാഗേഷ്, എന്‍ ബാലകൃഷ്ണന്, വെള്ളോറ രാജന്, തൈക്കണ്ടി മുരളീധരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."