HOME
DETAILS
MAL
താഴെചൊവ്വ ഗതാഗത പരിഷ്‌കരണം ഇരുപതിന നിര്‍ദേശവുമായി ടൗണ്‍ പൊലിസ്
backup
October 05 2016 | 23:10 PM
കണ്ണൂര്‍: ദേശീപാതയിലെ താഴെചൊവ്വയില്‍ ഗതാഗത പരിഷ്‌കരണം സംബന്ധിച്ച് ടൗണ്‍ പൊലിസ് ജില്ലാ പൊലിസ് മേധാവിക്കു നിര്‍ദേശം സമര്‍പ്പിച്ചു. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം കഴിഞ്ഞ 28നു ബസിടിച്ച് എസ്.എന്‍ കോളജ് വിദ്യാര്‍ഥിനി കൂടാളി തലമുണ്ടയിലെ ആതിര മരിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥികളില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു ട്രാഫിക് പരിഷ്‌കരണത്തിനു പൊലിസ് തീരുമാനിച്ചത്.
ടൗണ്‍ സി.ഐ കെ.വി വേണുഗോപാലാണു എസ്.പിക്കു നിര്‍ദേശം നല്‍കിയത്. പൊലിസ് വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെയു ജനപ്രതിനിധികളുടെയും യോഗത്തില്‍ നിലവിലുള്ള ഗതാഗത സംവിധാനം കുറ്റമറ്റതല്ലെന്നു നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇരുപതിന നിര്‍ദേശമാണ് ടൗണ്‍ പൊലിസ് എസ്.പിക്കു സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."