മാഹി തിരുനാളിനു കൊടിയേറി
മാഹി: മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രത്തില്‍ 18 ദിവസത്തെ തിരുനാളിന് തുടക്കമായി. വികാരി ഫാദര്‍ ജെറോം ചിങ്ങന്തറ കൊടിയേറ്റി. തുടര്‍ന്ന് അള്‍ത്താരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പ്രത്യേകം സജ്ജമാക്കിയ അലങ്കരിച്ച പീഠത്തില്‍ പൊതുവണക്കത്തിന് പ്രതിഷ്ഠിക്കുകയും ചെയ്തതോടെയാണ് തിരുനാളിന് തുടക്കമായത്.
തിരുനാളിന്റെ തുടക്കമറിയിച്ച് പള്ളിമണികളും ആചാരവെടികളും നഗരസഭയുടെ സൈറണും മുഴങ്ങി.
വൈകുന്നേരം കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലിയുണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയത്തില്‍ വൈകുന്നേരം സാഘോഷ ദിവ്യബലിയും ദേവാലയത്തിനു സമീപമുള്ള മേരി മാതാ കമ്യൂണിറ്റി ഹാളില്‍ ഇന്നു മുതല്‍ സമാപന ദിവസമായ 22 വരെ തുടര്‍ച്ചയായി ദിവ്യബലിയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."