ജയലളിതയുടെ ആരോഗ്യനില: റിപ്പോര്‍ട്ട് ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയിരുന്നു.
ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പള്‍ സെക്രട്ടറി എന്നിവരില്‍ നിന്ന് ജയലളിതയുടെ ആരോഗ്യവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തേടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിയ്ക്കുക.
ജയലളിതയുടെ ആരോഗ്യറിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഡോക്ടര്‍മാരോ നേരിട്ട് സമര്‍പ്പിയ്ക്കണമെന്നാണ് കോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ഇന്നലെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല. ഇതിനിടെ ഇന്നലെ ജയലളിതയ്ക്ക് സുഖമില്ലെന്നറിഞ്ഞ് വിരുതുനഗര്‍ ജില്ലയിലെ നാഥംപെട്ടിയില് വൃദ്ധന് വിഷം കഴിച്ചുമരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."