കോടതിയിലെ മാധ്യമവിലക്ക്: കേസ് നവരാത്രി അവധിക്ക് ശേഷം പരിഗണിക്കും
ന്യൂഡല്‍ഹി: കോടതിയിലെ മാധ്യമവിലക്കുമായി ബന്ധപ്പെട്ട കേസ് നവരാത്രി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി . ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്ന് അറിയിച്ചത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി അറിയിച്ചത്. മാധ്യമവിലക്ക് ഹൈക്കോടതിയില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ലേ എന്ന് സുപ്രിംകോടതി ചോദിച്ചു.
ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ അഭിഭാഷകര്‍ തയ്യാറല്ലെന്ന് യൂണിയന്‍ സുപ്രിംകോടതിയെ അറിയിച്ചു. നവരാത്രി
അവധിക്ക് ശേഷം 21 നാണ് കേസ് കോടതി പരിഗണിക്കുക
കേരള ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നുതരണമെന്നും മാധ്യമപ്രവര്‍ത്തനം നടത്താന്‍ സുരക്ഷിതമായ സാഹചര്യമൊരുക്കുന്നതിനുള്ള നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. ഹൈക്കോടതിയില്‍ മാത്രമല്ല, മറ്റുകോടതികളിലും സ്വതന്ത്രവും സുരക്ഷിതവുമായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സാഹചര്യമൊരുക്കണമെന്ന് അഭിഭാഷകനായ വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഏകപക്ഷീയമായ രീതിയിലാണ് മീഡിയ റൂം പൂട്ടുന്നതിനു ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്.
പ്രശ്‌നം പരിഹരിക്കുന്നതിനു സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, ആക്ടിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കേറ്റ് ജനറല്‍, ഹൈക്കോടതി രജിസ്ട്രാര്‍ തുടങ്ങിയവര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പായിട്ടില്ല. സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തെങ്കിലും വാദം തുടങ്ങുന്നതു തീരുമാനിച്ചിട്ടുപോലുമില്ല.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലതുനടന്നിട്ടും മീഡിയ റൂം തുറക്കുന്നതിനു രജിസ്ട്രാറിന് ഉത്തരവിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കോടതി നടപടികളില്‍ മാധ്യമങ്ങളെ വിലക്കുന്നതു ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."