ഭീകരര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഒറ്റപ്പെടും: പാക് സൈന്യത്തിന് ശെരീഫിന്റെ മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ഭീകരര്‍ക്കെതിരെ ഉടനെ നടപടിയെടുത്തില്ലെങ്കില്‍ ആഗോളതലത്തില്‍ രാജ്യം ഒറ്റപ്പെടുമെന്ന് പാക് സൈന്യത്തിന് മുന്നറിയിപ്പുമായി പാക് സര്‍ക്കാര്‍. പ്രധാനമന്ത്രി നവാസ് ശെരീഫ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവിനെ ഉദ്ധരിച്ച് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
യോഗത്തില്‍ പങ്കെടുത്ത പാക് വിദേശകാര്യ സെക്രട്ടറിയാണ് രാജ്യാന്തരതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുകയാണെന്ന വിവരം സൈന്യത്തെ ധരിപ്പിച്ചത്.
പാകിസ്താനോട് അടുപ്പം കാണിച്ചിരുന്ന പല രാജ്യങ്ങളും ഇപ്പോള്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. അതിനാല്‍ തന്നെ ചൈന ഇപ്പോള്‍ നല്‍കിവരുന്ന സഹായം തുടരുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. പാകിസ്താന്റെ പല നടപടികളിലും ചൈനീസ് അധികൃതര്‍ സംതൃപ്തരല്ലെന്ന വിവരവും വിദേശ കാര്യ സെക്രട്ടറി ഐസാസ് ചൗധരി യോഗത്തില്‍ വ്യക്തമാക്കി.
ഭീകരര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്താല്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം പാക് ചാരസംഘടനയായ ഐസ്‌ഐയുടെ മേധാവി ജനറല്‍ റിസ്വാന്‍ അക്തര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) നാസര്‍ ജാന്‍ജുവ എന്നിവര്‍ നാലു പ്രവിശ്യകളിലെയും ഐഎസ്‌ഐ സെക്ടര്‍ കമാന്‍ഡര്‍മാരെയും പ്രവിശ്യാ ഉന്നതാധികാര കമ്മിറ്റികളെയും നേരിട്ട് നിര്‍ദ്ദേശം നല്‍കുമെന്നും ഡോണ്‍ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം പഠാന്‍കോട്ട്, മുംബൈ തീവ്രവാദി ആക്രമണങ്ങളില്‍ പെട്ടന്ന് തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."