സ്വാശ്രയ പ്രശ്‌നം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യു.ഡി.എഫ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് പ്രതിഷേധം.
നിയമസഭയിലെ നിരാഹാരം അവസാനിപ്പിച്ചങ്കിലും തെരുവില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റ ഭാഗമായി സെക്രട്ടറിയിലേക്കും എല്ലാ കലക്‌ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തി.
സെക്രട്ടറിയേറ്റിലേയ്ക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ പകച്ചുനില്‍ക്കുകയാണെന്നും മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചത് കൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മാനേജ് മെന്റുകള്‍ക്ക് തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കികൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫീസ് 10 ലക്ഷം ആയി ഉയര്‍ത്താനസര്‍ക്കാര്‍ ഇപ്പോള്‍ ഒളിച്ചുകളിക്കുന്നത്.
സ്വാശ്രയ പ്രശ്‌നം സങ്കീര്‍ണമായിട്ടും ബിജെപി ഒരു പ്രതികരണവും നടത്തിയിട്ടില്ല. യഥാര്‍ഥ പ്രതിപക്ഷം ആകുമെന്ന് പ്രഖ്യാപിച്ചവര്‍ സര്‍ക്കാരിന്റെ കൊള്ളയ്ക്ക് ഒപ്പമാണ്. നിയമസഭയില്‍ പിണറായിക്ക് മംഗളപത്രം വായിക്കുകയാണ് ഒ.രാജഗോപാല്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാശ്രയ പ്രശ്‌നം ഇത്രയും മോശമായി കൈകാര്യം ചെയ്ത ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വിവിധ യുഡിഎഫ് കക്ഷി നേതാക്കളും നിരവധി പ്രവര്‍ത്തകരും സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു.
പത്തനംതിട്ട കലക്‌ട്രേറ്റിലേക്കുള്ള മാര്‍ച്ച് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.
പതിമൂന്ന് കലക്‌ട്രേറ്റിലേക്കാണ് യു.ഡി.എഫ് മാര്‍ച്ച് നടത്തിയത്.
കോഴിക്കോട് എം.കെ രാഘവനും വയനാട്ടില്‍ എം.ഐ ഷാനവാസും ഉദ്ഘാടനം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."