രോഹിത് വെമുലയുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാലെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്
അലഹാബാദ്:ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട്. വെമുലയുടെ മാതാവ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണത്താലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി ബണ്ടരു ദത്താത്രേയെയും വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം മന്ത്രാലയത്തിന് കൈമാറിയത്. അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി രോഹിതിന്റെ അമ്മ രാധിക താന്‍ പട്ടിക വിഭാഗത്തില്‍പെട്ട മാലാ സമുദായത്തില്‍ പെട്ട വ്യക്തിയാണെന്നാണ് അവകാശപ്പെട്ടിരുന്നത്. അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും രോഹിതിനുണ്ടായിരുന്നു. എന്നാലിത് ഒരു ജനപ്രതിനിധിയെ സ്വാധീനിച്ചാണ് വെമുലയുടെ അമ്മ സംഘടിപ്പിച്ചതെന്നും കമ്മിഷന്‍ കണ്ടെത്തി.
അതേസമയം വെമുലയ്ക്ക് നേരെ വിവേചനം ഉണ്ടായിട്ടില്ല. ഹോസ്റ്റലില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് വെമുല ആത്മഹത്യ ചെയ്തത് എന്നും, ആത്മഹത്യ കുറിപ്പില്‍ ആരെയും കുറ്റപെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."