HOME
DETAILS
MAL
യു.ഡി.എഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദി ഭക്ഷ്യമന്ത്രിയെന്ന്
backup
May 09 2016 | 06:05 AM
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആയിരിക്കുമെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ ആരോപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിലും പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും പ്രയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിലും സൗജന്യ അരി പദ്ധതിയില്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിലും ഭക്ഷ്യ മന്ത്രി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."