HOME
DETAILS
MAL
ഫെബ്രുവരി ആദ്യം തന്നെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചേക്കും
backup
October 06 2016 | 12:10 PM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ഫെബ്രുവരി രണ്ടിനു മുന്‍പു തന്നെ അവതരിപ്പിച്ചേക്കും. ഇന്നു ചേര്‍ന്ന ധനമന്ത്രാലയത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം വന്നത്. നേരത്തെ, റെയില്‍വ്വേ ബജറ്റ് പൊതുബജറ്റുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
കീഴ്വഴക്കം അനുസരിച്ച് ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ പൊതുബജറ്റ് ലോക്സഭയില്‍ പ്രകാശിപ്പിക്കും.
ജനുവരി 30നും ഫെബ്രുവരി രണ്ടിനും ഇടയില്‍ ബജറ്റ് അവതരിപ്പിച്ച് മാര്‍ച്ച് 31 ഓടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് സൂചന. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ടി നിയമം പ്രാബല്യത്തില്‍ വരുന്നതിനാല്‍ പരിഷ്കരിച്ച ബജറ്റ് അവതരണത്തിന് പ്രധാന്യമേറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."