മുട്ടം സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നാളെ
മുട്ടം: ജീവകാരണ്യ പ്രവര്‍ത്തനത്തിലെ നിറസാന്നിദ്ധ്യമായ മുട്ടം സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ മുട്ടം വസഥം പകല്‍വീട്ടില്‍ വെച്ച് രാവിലെ 9മണി മുതല്‍ നടക്കും. തിരുവനന്തപുരം അഹല്യ ഫൗണ്ടേഷന്റെ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ഇത്തവണ സാന്ത്വനം നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 6 മാസം മുമ്പ് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് കൊട്ടാരക്കര എം.ടി.എം.എം കണാണാശുപത്രിയുടെ സഹകരണത്തോടെയാണ് നടത്തിയത് അന്നത്തെ ക്യാമ്പില്‍ 250ല്‍ പരം ആളുകളാണ് പങ്കെടുത്തത്. നാളെ വസഥം പകല്‍ വീട്ടില്‍ വെച്ച് സാന്ത്വനം പ്രസിഡന്റ് ജോണ്‍ തോമസ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ കായംകുളം ഡി.വൈ.എസ്.പി എന്‍.രാജേഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹരിപ്പാട് നഗരസഭാ കൗണ്‍സിലര്‍ കെ.എസ്.വിനോദ്, സെന്റല്‍ നോട്ടറി അഡ്വ.വി.ഷുക്കൂര്‍, രഘു കളത്തില്‍, എസ്.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും ഉച്ചക്ക് 1മണി വരെയാണ് ക്യാമ്പ് ക്രമപെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."