ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ നോട്ടീസ് നല്‍കി
മാന്നാര്‍: ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ ആശ്രയ പദ്ധതിയില്‍ നിന്നും 11, 20,000 രൂപാ അപഹരിച്ച മുന്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി ശശിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ഈ വിഷയത്തില്‍ വിജിലന്‍സ് കേസ് അന്വേഷണ പരിധയില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍.നാരായണന്‍ കേസ് നടത്തിപ്പില്‍ തികഞ്ഞ അലംഭാവം കാട്ടുകയും ചെയ്യുന്നു.
സമീപ പഞ്ചായത്തുകളില്‍ തെരുവ് വിളക്ക് പരിപാലനത്തില്‍ വളരെ മുന്നേറിയപ്പോള്‍ ഇന്ന് പഞ്ചായത്ത് ഇച്ഛാശക്തി ഇല്ലായ്മ മൂലം ഈ സംരംഭം പരാജയപെടുകയാണ് ചെയ്യ്യുന്നത്. പഞ്ചായത്ത് ജീവനക്കാരുടെ ആത്മാര്‍ഥതയും ഇച്ഛാശക്തിയേയും ചോദ്യം ചെയ്യുന്ന രീതിയിലുളള പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുമുള്ള നിലപാടുകള്‍ പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
വിവിധ സ്റ്റാന്റിഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ മൂലം ഈ വകുപ്പുകളില്‍ കാര്യമായി ഒന്നും നടക്കാറില്ല. കോണ്‍ഗ്രസില്‍ 4 ഉം, സ്വതന്ത്രരില്‍ 2 ഉം ഉള്‍പ്പെടുന്ന പ്രതിനിധി സംഘമാണ് നോട്ടീസ് നല്‍കിയതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനു സി. വര്‍ഗ്ഗീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."