പിണറായി വിജയന്‍ അഭിനവ സ്റ്റാലിന്‍ കളിക്കുന്നു : വി.ഡി സതീശന്‍
ആലപ്പുഴ: അഹങ്കാരത്തിന് കയ്യുംകാലും വെച്ച മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അഭിനവ സ്റ്റാലിനെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. സ്വാശ്രയ മേഖലയിലെ മെഡിക്കല്‍, ദന്തല്‍ കോളജുകളിലെ ഫീസ് വര്‍ധനവിനെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ കുട്ടികളുടെ പഠനത്തിന് വേണ്ടിയാണ് യു.ഡി.എഫ് സമരം നടത്തുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള അവസരം ഹൈക്കോടതിയില്‍ ഉണ്ടായിട്ടും മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം എന്‍.ആര്‍.ഐ സീറ്റുകളുടെ വില ഒരുകോടിക്ക് മുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഫീസ് കുറയ്ക്കാന്‍ തയ്യാറായ മാനേജ്‌മെന്റുകളെ പോലും സര്‍ക്കാര്‍ വിരട്ടി പിന്തിരിപ്പിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് കരാറുകളിലായി 47,000 രൂപയുടെ മാത്രം വര്‍ദ്ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് നൂറ് ദിനങ്ങള്‍ക്കുള്ളില്‍ ഒറ്റക്കരാറിന്മേല്‍ 65,000 രൂപക്ക് മുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇത്തരം പകല്‍കൊള്ളക്ക് എതിരെ പ്രതികരിക്കാന്‍ മാളത്തില്‍ ഒളിച്ചിരിക്കുന്ന ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍പരിച്ചുവിടുകയാണ് വേണ്ടത്.പിണറായിക്ക് ചൂട്ട് പിടിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന വിദ്യാഭ്യാസ കൊള്ളയെ ജനങ്ങളെ ബോധിപ്പിക്കാന്‍ യു.ഡി.എഫ് സമരങ്ങള്‍ക്കായെന്നും വി.ഡി സതീശന്‍ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, ജോണ്‍സണ്‍ എബ്രഹാം, ഷേഖ് പി. ഹാരീസ്, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, എം ഇസ്മയില്‍ കുഞ്ഞ് മുസ്‌ലിയാര്‍, എ. എം നസീര്‍, ജോര്‍ജ് ജോസഫ്, ബി രാജശേഖരന്‍, കോശി തുണ്ടുപറമ്പില്‍, ചുങ്കംനിസാര്‍, സി.ആര്‍ ജയപ്രകാശ്, ബി ബാബുപ്രസാദ്, എം ലിജു, എം.കെ അബ്ദുലില്‍ ഗഫൂര്‍ ഹാജി, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ത്രിവിക്രമന്‍ തമ്പി, കെ.പി ശ്രീകുമാര്‍, ഡി സുഗതന്‍, കെ.കെ ഷാജു, എ.എ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."