ബെഫി സംസ്ഥാന സമ്മേളനം നവംബറില്‍ തൊടുപുഴയില്‍
തൊടുപുഴ:ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ- കേരള (ബെഫി) 12ാം സംസ്ഥാന സമ്മേളനം നവംബര്‍ 12, 13, 14 തീയതികളില്‍ തൊടുപുഴയില്‍ നടക്കും.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ്, പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, നവസ്വകാര്യ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്, റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ എന്നീ ബാങ്കുകളിലെ സംഘടനകളുടെ ഫെഡറേഷനാണ് ബെഫി. 550 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബാങ്ക് ലയനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപ്പാക്കുകയാണ്.
സഹകരണ ബാങ്കിംഗ് മേഖല വലിയ പ്രതിസന്ധി നേരിടുന്നു. ഗ്രാമീണ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ നടക്കുന്നു. ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കാതെ താത്കാലിക ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും വച്ചാണ് മിക്ക ബാങ്കുകളും ഉത്തരവാദിത്വപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത്. ഇത് കൊടിയ തൊഴില്‍ ചൂഷണത്തിന് ഇടയാക്കുന്നു. ഇടപാടുകാരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനുപോലും വെല്ലുവിളിയാകുന്ന ഇത്തരം കാതലായ വിഷയങ്ങള്‍ ഏറ്റെടുത്ത് സമ്മേളനത്തോടനുബന്ധിച്ച് വാഹന കലാജാഥ, സെമിനാറുകള്‍, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.
സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം അധ്യക്ഷ കെ. പി. മേരിക്ക് നല്‍കി സി.ഐ.റ്റി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ. ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സനില്‍ ബാബു എന്‍., ബെഫി സംസ്ഥാന സെക്രട്ടറി എസ്.എസ്. അനില്‍, എം. കെ. സന്തോഷ്, കെ. എസ്. രവീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."