HOME
DETAILS
MAL
ടാക്സ് പ്രാക്ടീഷണേഴ്സ് ജില്ലാ സമ്മേളനം
backup
October 06 2016 | 17:10 PM
തൊടുപുഴ: തിരിച്ചറിയല്‍ കാര്‍ഡ് നല്കി ഗവണ്മെന്റ് അംഗീകരിച്ച നികുതിനിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ടാക്സ് പ്രാക്ടീഷണര്‍മാരുടെ സംഘടനയായ കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം എട്ടിന് തൊടുപുഴയില്‍ നടക്കും. തൊടുപുഴ ഐശ്വര്യ റസിഡന്‍സിയില്‍ രാവിലെ പത്തിന് ചേരുന്ന സമ്മേളനം അസോസിയേഷന് സംസ്ഥാന ട്രഷറര്‍ വി എന്‍ സനില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി എസ് മുരളീധരന്‍പിള്ള അധ്യക്ഷനാകും. സെക്രട്ടറി കെ പി ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."